സന്തോഷം ആയില്ലേ മക്കളെ. …..

 

തിരുവനന്തപുരം:വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരം ഇന്ന് രാത്രി നടക്കുന്നതിനാല്‍ കായിക പ്രേമികള്‍ ആയ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചു നാളെ (ജൂലായ് 20 തിങ്കള്‍ ) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ലോകകപ്പ് ഫൈനല്‍ മത്സരം പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പരീകള്‍ക്ക് മാറ്റമില്ല. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രപിച്ചിട്ടുണ്ട്. അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് അര്‍ജന്റീനയും സ്‌പെയ്‌നും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുക. നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാല്‍ തന്നെ പുലര്‍ച്ചെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോള്‍ പുലര്‍ച്ചെ മൂന്നാകും. എന്നാല്‍ എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും ഫൈനല്‍ നീണ്ടാല്‍ പുലര്‍ച്ചെയാകും മത്സരം അവസാനിക്കാന്‍. ഈ സാഹചര്യം കണക്കിലെടുത്താണ് അവധി. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനും ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം
സന്തോഷം ആയില്ലേ മക്കളെ. …..
വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരം ഇന്ന് രാത്രി നടക്കുന്നതിനാല്‍ കായിക പ്രേമികള്‍ ആയ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചു നാളെ (ജൂലായ് 20 തിങ്കള്‍ ) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *