ഊരാളുങ്കലിന്റെ കാര്യത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്
തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ആഞ്ഞടിച്ച യുഡിഎഫ് നേതാക്കള്‍ ഭരണത്തിലെത്തിയപ്പോള്‍ സൊസൈറ്റിക്ക് ‘ക്ലീന്‍ ചീറ്റ്’ നല്‍കി മലക്കംമറിയുന്നു. സി.പി.എമ്മിന്റെ അഴിമതിപ്പണം പാര്‍ക്ക് ചെയ്യുന്ന ഇടമെന്ന് പ്രതിപക്ഷതായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ വിശേഷിപ്പിച്ച ഊരാളുങ്കലിന്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ നല്‍കി. ഊരാളുങ്കല്‍ സൊസൈറ്റിയുടേത് ഗുണനിലവാരമുള്ള പ്രവൃത്തികളാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ അവര്‍ക്ക് കരാറുകള്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പി.കെ. ബഷീര്‍ സഭയില്‍ വ്യക്തമാക്കി. പിഡബ്ല്യുഡി മാനുവലും എസ്ബിഡി നിബന്ധനകളും പാലിച്ചാണ് കരാറുകള്‍…