സൗദി റാസ് തനൂറയില്‍ അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 14 പേര്‍ മരിച്ചു

റിയാദ്: റാസ് തനൂറയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം. സൗദി അരാംകോ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണതെന്ന് സൗദി ഊര്‍ജ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ദുരന്തത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രക്കാരും മരിച്ചു. എല്ലാവരും സൗദി പൗരന്മാരായിരുന്നു, ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴാന്‍ കാരണമായ സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഊര്‍ജ മന്ത്രാലയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *