നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 25ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് അദ്ദേഹം ജനിച്ചത്. നര്‍മബോധംകൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയില്‍ തിളങ്ങിയ നായകനാണ് അദ്ദേഹം1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ഇദ്ദേഹം….

Read More

പ്രധാനമന്ത്രി മോദി സീഷെല്‍സിലേക്ക്

ന്യൂഡല്‍ഹി:രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെല്‍സിലേക്ക് പുറപ്പെടും. പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുടെ ക്ഷണപ്രകാരം സീഷെല്‍സ് ദേശീയ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് യാത്ര.പ്രധാനമന്ത്രി സീഷെല്‍സ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ പ്രവാസികളെയും കാണും. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹെര്‍മിനിയുമായി സമുദ്ര സുരക്ഷ, പ്രതിരോധം, വ്യാപാരം, സുസ്ഥിര വികസനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, സാമ്പത്തിക വികസനം, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും. രണ്ട് നാവികസേന കപ്പലുകള്‍ അടക്കം ഇന്ത്യന്‍ സേനാ…

Read More

വീര്യം കുറഞ്ഞ മദ്യം: സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം, ധന ബില്‍ഇഗവര്‍ണര്‍ക്ക് നല്‍കും

  തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കുമോ എന്ന് ഇന്നറിയാം. നികുതി ഇളവ് നടപ്പാക്കണമെങ്കില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയുള്ള ധന ബില്‍ ഇന്ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങി അതിന്റെ പകര്‍പ്പ് നിയമസഭാംഗങ്ങള്‍ക്ക് വിതരണം ചെയ്യണം. എങ്കിലേ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കഴിയൂ.സഭ പാസാക്കിയാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്.അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഹൈക്കോടതിയെ സമീപിക്കാം. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കാണ് ഇനി നിയമസഭ ചേരുന്നത്. വിവിധ…

Read More

ഇ.ഡിയെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടറെ മാറ്റും പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം കിട്ടാന്‍ വഴിയൊരുക്കിയ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയെ മാറ്റാന്‍ സര്‍ക്കാര്‍. ഒക്ടോബര്‍വരെ ഗീനയ്ക്ക് കാലാവധിയുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ഗീനാകുമാരിയെ മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മ്യൂസിയം സി.ഐ പ്രശാന്തിനോട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.അസഫലി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 18ന് ഹരീഷിന്റെ ജാമ്യത്തെ എതിര്‍ത്ത്…

Read More

റേഷന്‍ കാര്‍ഡുടമകള്‍ ശ്രദ്ധിക്കുക; മുന്‍ഗണനാ റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ നാളെ മുതല്‍, അറിയേണ്ടതെല്ലാം

വെള്ള, നീല കാര്‍ഡുകള്‍ പിങ്ക് ആക്കാം! സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്കായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ സുപ്രധാന അറിയിപ്പ് പുറത്ത്. നിലവിലുള്ള ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ് – PHH) തരംമാറ്റുന്നതിനായി നാളെ (2026 ജൂണ്‍ 27) മുതല്‍ അപേക്ഷിക്കാം. അടുത്ത മാസം ജൂലൈ 17 വരെയാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടായിട്ടും നിലവില്‍ പൊതുവിഭാഗത്തില്‍ തുടരുന്നവര്‍ക്ക് ഈ…

Read More

സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: ദില്ലിയില്‍ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികള്‍ മരിച്ചു. ദില്ലി മുണ്ട്കയിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ഇന്ന് ഉച്ചയോടെയാണ് അപകടം. ഇവിടം വ്യവസായ മേഖലയാണ്. ഇവിടുത്തെ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇവിടെനിന്ന് ഫയര്‍സര്‍വീസിലേക്ക് കോള്‍ പോയിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോ?ഗസ്ഥര്‍ എത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇവരെത്തുമ്പോഴേയ്ക്കും മൂന്ന് പേരുടെയും മരണം സംഭവിച്ചിരുന്നു. ഇന്ദ്രജിത്ത്പുരിയില്‍…

Read More

പോലീസ് സ്റ്റേഷന്‍ വാഹനങ്ങളുടെ ശവപ്പറമ്പല്ല കേസില്‍പിടിച്ച വാഹനം നീക്കാന്‍ ‘സ്പേസു’മായി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലുമായി വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. കേസുകളില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നശിച്ച് പോകുന്നത് തടയുന്നതിനുള്ള നിയമ നിര്‍മാണമുണ്ടാവണമെന്നുള്ള വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് കേരള സര്‍ക്കാര്‍ പരിഹാരം കാണാനൊരുങ്ങുന്നത്. ഇതിനായി പ്രത്യേക പദ്ധതിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്ന പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായി സ്പേസ് (സ്‌ക്രാപ് പ്രോസസ്സിങ് ഫോര്‍ ഏരിയ ക്ലീന്‍അപ്പ് ആന്‍ഡ് എന്‍ഹാന്‍സ്മെന്റ്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരള പോലീസ് ഹൗസിങ്…

Read More

എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല, ജൂണ്‍ മാസത്തില്‍ 180 പേര്‍ക്ക് രോഗബാധ, ആറ് മരണം

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന്, വയനാട് രണ്ട്, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസം 180 പേര്‍ക്ക് രോഗബാധയും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 256 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. എന്താണ് ഷിഗെല്ല ? സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയയാണ്. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം….

Read More

കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തില്‍ മരുന്നുകളില്ല; രോഗികള്‍ വലയുന്നു

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാന്‍സര്‍ വിഭാഗത്തില്‍ മരുന്നുകളില്ലാതെ രോഗികള്‍ വലയുന്നു. വിലയേറിയ മരുന്നുകളൊന്നും തന്നെയില്ല. കീമോതെറപ്പി ഉള്‍പ്പെടെയുള്ള ചികിത്സ വേണമെങ്കില്‍ പുറത്തുനിന്ന് വാങ്ങണം. 7 കോടി രൂപയുടെ കാന്‍സര്‍ മരുന്നാണ് ഒരുവര്‍ഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യമുള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ കാന്‍സര്‍ മരുന്നുകള്‍ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറില്‍ എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മിച്ചമുണ്ടായിരുന്ന സ്റ്റോക്കും ഏപ്രില്‍ പകുതിയോടെ തീര്‍ന്നതായി കേരളപ്രണാമം പ്രഭാതദിപത്രത്തോട് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ടെന്ററിങ്ങിലെ നൂലാമാലകളും മരുന്നു വിതരണക്കാര്‍ക്ക് നല്‍കേണ്ട…

Read More

അങ്കണവാടിയില്‍ പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ആഞ്ഞുചവിട്ടി, ചിരിയോടെ മറ്റൊരു ജീവനക്കാരി: കേസെടുത്ത് പൊലീസ്

    മുംബയ്: മഹാരാഷ്ട്രയില്‍ അങ്കണവാടി ജീവനക്കാരി പെണ്‍കുഞ്ഞിനെ ക്രൂരമായി നെഞ്ചില്‍ ചവിട്ടി വീഴ്ത്തി. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പന്‍വേലില്‍ നന്ദഗാവ് ഗ്രാമത്തിലെ അങ്കണവാടിയിലാണ് സംഭവം. താഴെയിരുന്ന കുട്ടിയുടെ നെഞ്ചില്‍ ചവിട്ടി നിഷ്‌കരുണം പടിയില്‍ നിന്ന് തളളിയിടുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളിലൂടെയാണ് പുറത്തുവന്നത്. അങ്കണവാടി കെട്ടിടത്തിന്റെ പുറത്ത് താഴെ ഇരുന്ന കുട്ടിയെ ജീവനക്കാരി നെഞ്ചില്‍ ചവിട്ടുകയും തുടര്‍ന്ന് കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ചവിട്ടിന്റെ ആഘാതത്തില്‍ പിന്നിലേക്ക് വീണ കുട്ടിയെ…

Read More