കേരളത്തിന്റെ ഗ്രാമീണ മേഖല അഴിച്ചു പണിയാൻ ഫറ എത്തുന്നു

തിരുവനന്തപുരം: ഭാരതത്തിന്റെ ഗ്രാമീണ മേഖലകളിലെ സ്ത്രീകളുടെ സ്വപ്നത്തിന് നിറം പകർന്ന ഡോ.എം.എ.ഫറാ ഫീഡ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ഗ്രാമങ്ങളുടെ സ്ത്രീ ശാക്തീകരണത്തിന്റെ വെളിച്ചമായ ഫറാ വിദ്യാഭ്യാസ – ആരോഗ്യ- സ്വയം ശാക്തികരണ രംഗത്ത് വൻ ഇടപെടലാണ് നടത്തിയതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന് കത്ത് നൽകിയതിലൂടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ രാജ്യത്താകെ വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫറാ ഫീഡ് ഇന്ത്യ…

Read More

ഓണക്കാലത്ത് തിരിച്ചടി; പഞ്ചസാര വില റെക്കോർഡ് ഉയരത്തിൽ, പതിറ്റാണ്ടിന് ശേഷം ഇറക്കുമതി ആലോചിച്ച് രാജ്യം

ന്യൂഡൽഹി: ഉത്സവകാലത്തോട് അനുബന്ധിച്ച് രാജ്യത്ത് പഞ്ചസാര വില റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ പ്രധാന പഞ്ചസാര ഉൽപ്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യ ഉൾപ്പെടെ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് വിവരം. കേന്ദ്രസർക്കാരിന്റെ ഇ20 പദ്ധതിക്കായി വലിയ തോതിൽ കരിമ്പ് ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായി വിദഗ്ദ്ധർ വിലയിരുത്തുന്നത്. നിലവിൽ പഞ്ചസാര ഇറക്കുമതിക്ക് ഏർപ്പെടുത്തിയിട്ടുള്ള 100 ശതമാനം തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ആഭ്യന്തര വിപണിയിലേക്ക് കൂടുതൽ പഞ്ചസാര എത്തിച്ച് വില…

Read More

നാല് മാസത്തിനിടെ 22പേർക്ക് തൂക്കുകയർ വിധിച്ചു; ജഡ്‌ജി രവികുമാറിന്റെ കോടതിയിൽ നിന്ന് 100 കേസുകൾ തിരിച്ചുവിളിച്ചു

ലക്‌നൗ: ഇന്ത്യയിൽ പ്രതികൾക്കുള്ള പരമാവധി ശിക്ഷയാണ് വധശിക്ഷ. അതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഇത്തരത്തിൽ വധശിക്ഷ വിധിക്കുകയുള്ളു. എന്നാൽ, പ്രതികൾക്കെല്ലാം വധശിക്ഷ വിധിച്ച് അടുത്തിടെ ഒരു ജഡ്‌ജി വാർത്തകളിൽ ഇടംനേടിയിരുന്നു. മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജിയായ രവികുമാർ ദിവാകറാണത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മാറ്റിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ പത്ത് കേസുകളിലായി 22 വധശിക്ഷകളാണ് രവികുമാർ വിധിച്ചത്. മേൽക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെയാണ് ഇപ്പോൾ 100…

Read More

മുന്നറിയിപ്പില്ലാതെ വ്യോമസേനയുടെ ഹെലികോപ്ടർ നിലയ്ക്കലിൽ,​ ഇറങ്ങാതെ വട്ടമിട്ട് പറന്ന് മടങ്ങി

പത്തനംതിട്ട: നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തിയത് ആശയക്കുഴപ്പത്തിന് ഇടയാക്കി. താഴെ ഇറങ്ങാതെ പത്ത് സെക്കൻഡോളം വട്ടമിട്ട് പറന്ന ശേഷം ഹെലികോപ്റ്റർ മടങ്ങുകയായിരുന്നു. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. മുന്നറിയിപ്പില്ലാതെ വന്നതുകൊണ്ട് സ്ഥലത്തെ ഉദ്യോഗസ്ഥർ പരിഭ്രാന്തരാകുകയായിരുന്നു. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ തന്നെ തുടർന്നശേഷം തിരികെ പോകുകയായിരുന്നു. ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് യാതൊരു വിവരവും…

Read More

ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് സന്തോഷവാർത്ത; അലവൻസ് ഇരട്ടിയാക്കി സർക്കാർ

തിരുവനന്തപുരം: ഓണദിനത്തിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവൻസ് ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. നിലവിലെ 500 രൂപയിൽ നിന്ന് 1,000 രൂപയായാണ് അലവൻസ് വർധിപ്പിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ഓണദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് മാത്രമായിരിക്കും ഈ അലവൻസ് ലഭിക്കുക. അതേസമയം, ഓണത്തോടനുബന്ധിച്ച് ബെവ്‌കോ ജീവനക്കാരുടെ ബോണസ് തുകയും സർക്കാർ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ കൂടുതലാണ് ഇത്തവണ നൽകുന്നത്. പരമാവധി ബോണസ് തുക 1.05 ലക്ഷം രൂപയാണ്. 50,000 രൂപ വരെ ബോണസ് അഡ്വാൻസായി…

Read More

സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ഹവാല വരെയായി ; ഉളുപ്പുണ്ടെങ്കില്‍ പിണറായി രാജിവെയ്ക്കണമെന്ന് ഷോണ്‍

തിരുവനന്തപുരം: ഹവാല ഇടപാട് പോലും പുറത്തുവന്ന സാഹചര്യത്തില്‍ ഉളുപ്പ് ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജ്. യാതൊരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയ മുഴുവന്‍ പണവും പിണറായി വിജയന് കൊടുത്ത കൈക്കൂലിയാണ്. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ഹവാല വരെയായെന്നും പറഞ്ഞു. പിണറായിയുടെ അഴിമതികള്‍ക്ക് കുടപിടിക്കാന്‍ തുടങ്ങിയതാണ് വീണയുടെ സ്ഥാപനങ്ങള്‍. ഗള്‍ഫില്‍ നിന്ന് പണം പോയത് അമേരിക്കയിലേക്കാണ്. ആ പണം ഈ നാടിനെ വിറ്റതാണ്. ഹവാല പണം കടത്തിയിട്ടുണ്ടെങ്കില്‍ സ്വപ്ന സുരേഷ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ശരിയാണെന്ന്…

Read More

വീണ രാഷ്ട്രീയക്കാരിയല്ല ; ഇ.ഡി. നടപടി രാഷ്ട്രീയ പ്രേരിതവുമല്ല ; നിയമം അതിന്റെ വഴിയേ പോകുമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ ഇ.ഡി. നടപടിയില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയം ആഭ്യന്തര വകുപ്പിന് മുന്‍പാകെ വന്നിട്ടില്ലെന്നും പറഞ്ഞു. വീണാവിജയനെതിരേയുള്ള അന്വേഷണം രാഷ്ട്രീയ നീക്കമാണെന്ന് കരുതുന്നില്ലെന്നും വീണ രാഷ്ട്രീയക്കാരി അല്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു. രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതില്‍ കാര്യമില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിന് അപ്പുറം ഒന്നും സിപിഐഎമ്മില്‍ നിന്നും പ്രതീക്ഷിക്കേണ്ട. വീണ വിജയനെതിരെയുള്ള രേഖാമൂലമുള്ള കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണ്. അന്വേഷണവുമായി സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ല….

Read More

റോക്കറ്റ് വേഗത്തിൽ സ്വർണവില; പവന് ഒറ്റയടിക്ക് 3,160 രൂപയുടെ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രപരമായ കുതിപ്പ്. പവന് ഒറ്റയടിക്ക് 3,160 രൂപ വർധിച്ചതോടെ ഇന്നത്തെ വിപണി വില 1,16,800 രൂപയിലെത്തി. ഗ്രാമിന് 395 രൂപ വർധിച്ച് 14,600 രൂപയായി. ഈ മാസം കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ കടന്നതാണ് കേരളത്തിലും വില കുത്തനെ ഉയരാൻ കാരണം. 18 കാരറ്റ് സ്വർണം: ഗ്രാമിന് 325 രൂപ വർധിച്ച് 11,995 രൂപയും പവന് 95,960 രൂപയുമായി. 14 കാരറ്റ് സ്വർണം:…

Read More

പ്രോഗ്രാമുകള്‍ ഇല്ലാതാക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചരണം ; പരാതിയുമായി റാപ്പര്‍ വേടന്‍

ആലുവ: സാമൂഹ്യമാധ്യമങ്ങള്‍ വഴി അപവാദപ്രചരണം നടത്തുന്നെന്ന് ആരോപിച്ച് പരാതിയുമായി റാപ്പര്‍ വേടന്‍. സംസ്ഥാന പോലീസ് മേധാവിക്കും ആലുവ റൂറല്‍ സൈബര്‍ പോലീസിനും പരാതി നല്‍കി. തനിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അപവാദ പ്രചരണം നടത്തുന്നതായും സൗദിഅറേബ്യയില്‍ പന്നിയിറച്ചി വില്‍ക്കുന്ന ഹോട്ടല്‍ തുടങ്ങുകയാണ് ലക്ഷ്യമെന്നും മറ്റും വ്യാജപ്രചരണം നടത്തുന്നെന്നാണ് പരാതി. പ്രോഗ്രാമുകളുടെ തിരക്കേറുന്ന സമയം നോക്കിയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. സാമൂഹ്യമാധ്യമ അക്കൗണ്ടുകളെയും പരാതിയില്‍ സ്‌പോട്ട് ചെയ്തിട്ടുണ്ട്. വിപിന്‍ വിജയന്‍, അശോക് തുടങ്ങിയ ഐഡികളില്‍ നിന്നുമാണ് ഇത്തരം പ്രചരണങ്ങള്‍…

Read More

നിലമ്പൂരിൽ കണ്ടെത്തിയ നന്നങ്ങാടികൾക്ക് 2000 വർഷത്തെ പഴക്കം

നിലമ്പൂർ: നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ ഇരുൾക്കുന്ന് വനഭാഗത്തുനിന്നും കണ്ടെടുത്ത നന്നങ്ങാടികൾ പുരാവസ്തു ഗവേഷകർ പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിയിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിന് എത്തിയത്. വി.ബി- ജി റാംജി പദ്ധതി പ്രകാരം ഇരുൾക്കുന്ന് വനഭാഗത്ത് മഴക്കുഴി നിർമാണം നടത്തുന്ന തൊഴിലാളികളാണ് ഞായറാഴ്ച നന്നങ്ങാടികൾ കണ്ടത്. നിലമ്പൂർ കോവിലകം നിക്ഷിപ്ത വനഭൂമിയുടെ ഭാഗമാണിത്. മഹാശിലായുഗ കാലഘട്ടത്തിലുള്ളതെന്ന് കരുതുന്നതായിരുന്നു നന്നങ്ങാടികൾ. കൂടുതൽ പഠനങ്ങൾക്കായി നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ വിവരം ഗവേഷകരെ അറിയിക്കുകയായിരുന്നു. അടുത്തായി മൂന്ന് നന്നങ്ങാടികളാണ്…

Read More