കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രപരമായ കുതിപ്പ്. പവന് ഒറ്റയടിക്ക് 3,160 രൂപ വർധിച്ചതോടെ ഇന്നത്തെ വിപണി വില 1,16,800 രൂപയിലെത്തി. ഗ്രാമിന് 395 രൂപ വർധിച്ച് 14,600 രൂപയായി. ഈ മാസം കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ കടന്നതാണ് കേരളത്തിലും വില കുത്തനെ ഉയരാൻ കാരണം.
18 കാരറ്റ് സ്വർണം: ഗ്രാമിന് 325 രൂപ വർധിച്ച് 11,995 രൂപയും പവന് 95,960 രൂപയുമായി.
14 കാരറ്റ് സ്വർണം: ഗ്രാമിന് 200 രൂപ ഉയർന്ന് 9,340 രൂപയും പവന് 74,720 രൂപയുമായി.
9 കാരറ്റ് സ്വർണം: ഗ്രാമിന് 165 രൂപ വർധിച്ച് 6,025 രൂപയും പവന് 48,200 രൂപയുമായി.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും പവന് 2,550 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഇന്നത്തെ സ്വർണവില പ്രകാരം 3 ശതമാനം ജിഎസ്ടി ഉൾപ്പെടെ 8 ഗ്രാം സ്വർണം വാങ്ങാൻ 1,20,304 രൂപ ചെലവാകും. ഇതിന് പുറമെ ജ്വല്ലറികൾ ഈടാക്കുന്ന പണിക്കൂലിയും നൽകണം. 10 ശതമാനം മേക്കിങ് ചാർജ് കണക്കാക്കിയാൽ, ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ 8 ഗ്രാം സ്വർണാഭരണത്തിന് ഏകദേശം 1,32,334 രൂപ ചെലവാകും.