പാചകവാതകം ഇനി വിരൽത്തുമ്പിൽ
ചകവാതക സിലിണ്ടറുകൾ ഇനിമുതൽ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റമാർട്ട് വഴിയും ലഭ്യമാകും. ഇതാദ്യമായാണ് ഇന്ത്യയിൽ ആവശ്യാനുസരണം എൽപിജി സിലിണ്ടറുകൾ എത്തിച്ചുനൽകുന്ന സേവനം ക്വിക്ക് കൊമേഴ്‌സ് ആപ്പ് വഴി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ആണ് പദ്ധതി നടപ്പാക്കുന്നത്. ഇൻസ്റ്റമാർട്ട് വഴിയുള്ള എൽപിജി സിലിണ്ടർ വിതരണം പൈലറ്റ് അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ തുടങ്ങിയിട്ടുണ്ട്. ബെംഗളൂരുവിലെ സുബ്രഹ്‌മണ്യപുര പ്രദേശത്താണ് ബുധനാഴ്ച മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ സേവനം ആരംഭിച്ചതെന്ന് ഇക്കണോമിക്‌സ് ടൈംസും ഡെക്കാൻ ഹെറാൾഡും റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഹിന്ദുസ്ഥാൻ…