സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്ഐഒ

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണ ടിയെ അടുത്തഘട്ടത്തില്‍ ചോദ്യം ചെയ്യുക എസ്എഫ്ഐഒ കൈമാറിയ രേഖകള്‍ മുന്‍നിര്‍ത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു.134 രേഖകള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും കുറ്റപത്രം മാത്രമാണ് നേരത്തെ ലഭ്യമാക്കിയിരുന്നത്. കേസിന്റെ ഭാഗമായി ഇന്നലെ വീണ ടി യുടെ ലോക്കര്‍ തുറന്നു പരിശോധിച്ചെങ്കിലും കേസുമായി…

Read More

പനിച്ച് വിറച്ച് കേരളം; പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം

പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണ്. പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു.അതേസമയം, സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 166 പേര്‍ക്ക് രോഗബാധയുണ്ടായി. ആറു മരണവും…

Read More

ശബരിമലയില്‍ കഴിഞ്ഞവര്‍ഷത്തെ സ്വര്‍ണംപൂശല്‍; വാറന്റി കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ പാളികള്‍ പൊട്ടിച്ചു

  പത്തനംതിട്ട: കഴിഞ്ഞവര്‍ഷം ശബരിമലയിലെ ദ്വാരപാലക ശില്പപാളികള്‍ സ്വര്‍ണംപൂശാന്‍ വേണ്ടി, ഇല്ലാത്ത കേടുപാടുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാക്കിയതായി സൂചന. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) നിര്‍ണായകവിവരം കിട്ടി. 2019-ല്‍ നടന്നതിനെക്കാള്‍ വലിയ ഗൂഢാലോചനയും ഫയലുകളിലെ കൃത്രിമവും കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണംപൂശലില്‍ ഉണ്ടായെന്നാണ് വിവരം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് വാറന്റി കിട്ടാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. വാറന്റി ഇല്ലെങ്കിലേ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെലവില്‍ പൂശല്‍ നടക്കൂ. അതിന്റെ പേരില്‍ പോറ്റിക്ക് പിരിവ് നടത്താനുള്ള കളമൊരുക്കുകയായിരുന്നുവെന്നാണ് എസ്.ഐ.ടി. സംശയിക്കുന്നത്. ഇതിനുള്ള…

Read More

ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേല്‍ക്കും

  തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. ഇന്നുരാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നിലവിലെ ചീഫ് സെക്രട്ടറി ജയ തിലക് വിരമിക്കുന്ന ഈ മാസം 30ന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവില്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി അദ്ദേഹം നിയമിതനായത്. 1992 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബീഹാര്‍ സ്വദേശിയായ ബിശ്വനാഥ് സിന്‍ഹ. 1968 സെപ്തംബര്‍ 24ന് ജനിച്ച അദ്ദേഹം…

Read More

വാണിയപ്പാറത്തട്ടിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായയില്‍ പൊതിഞ്ഞ ദുരൂഹത നീങ്ങി

  കണ്ണൂര്‍: ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു. പായയില്‍ പൊതിഞ്ഞ നിലയില്‍ കാണപ്പെട്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി. മാത്രമല്ല കല്ലറയില്‍ കാണപ്പെട്ട പായ നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ പെട്ടിക്കുള്ളില്‍ നിന്നും പുറത്തേക്ക് വന്നതാണെന്ന സ്ഥിരീകരണത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച മറ്റൊരു മൃതദേഹം സംസ്‌കരിക്കാന്‍ 38-ാം നമ്പര്‍ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുപുറത്ത് അസ്വാഭാവിക രീതിയില്‍ പായ കണ്ടത്. സംസ്‌കാരവുമായി…

Read More

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മുന്നറിയിപ്പ്. നാളെയും 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ…

Read More

കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ കപ്പലില്‍ ‘ഐ ലവ് പാകിസ്താന്‍’ എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മാണം പുരോഗമിക്കുന്ന കപ്പലില്‍, ഐ ലവ് പാകിസ്താന്‍ എന്നെഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. യുകെ കമ്പനിയ്ക്കായി നിര്‍മ്മിക്കുന്ന കപ്പലിലാണ് എഴുത്ത് പ്രത്യക്ഷപ്പെട്ടത്. കേസില്‍ 162 പേരുടെ മൊഴിയെടുത്തു. ബ്രിട്ടനിലെ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിങ്ങിനായി 2025 ല്‍ നിര്‍മാണം ആരംഭിച്ച കപ്പലിലാണ് ഐ ലവ് പാകിസ്ഥാന്‍ എന്ന എഴുത്ത് പ്രത്യക്ഷപെട്ടത്. രണ്ടാഴ്ച മുന്‍പാണ് എഴുത്ത് ശ്രദ്ധയില്‍പെട്ടത്. പിന്നാലെ ഷിപ്പിയര്‍ഡ് അധികൃതര്‍ എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കി.പ്രാഥമിക അന്വേഷണത്തിന് ശേഷം BNS…

Read More

വി ഡി സതീശന്‍ അഹങ്കാരി;സുകുമാരന്‍ നായര്‍

‘പണ്ട് എന്നെക്കാണാന്‍ കാത്തുനിന്ന ആളാണ്, ഇപ്പോള്‍ തിണ്ണനിരങ്ങാന്‍ പോകില്ലെന്ന് പറയുന്നു’ കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ബഡ്ജറ്റ് സമ്മേളനം നടത്തുന്നതിനിടെയുള്ള പ്രസംഗത്തിലാണ് വിമര്‍ശനം. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന് സതീശന്‍ മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ‘സതീശന്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കും. മുഖ്യമന്ത്രിയെ…

Read More

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കാനുള്ള ബജറ്റ് – മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാണെന്നും അത് പക്ഷേ വെല്ലുവിളികള്‍ നേരിടുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. 35,000 കോടി രൂപയുടെ പ്ലാനില്‍ 20,500 കോടി രൂപയുടെ കുറവുണ്ട്. മുന്‍പൊരു ഗവണ്‍മെന്റും നേരിടാത്ത വിധത്തിലുള്ള ധനപരമായ വെല്ലുവിളികളും സാമ്പത്തിക പ്രയാസങ്ങളും ഈ ഗവണ്‍മെന്റ് നേരിടുന്നുവെന്നും തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രികൂടിയായ സതീശന്‍ പറഞ്ഞു. ഒരു രൂപയുടെ പോലും നികുതി വര്‍ദ്ധിപ്പിക്കാതെ, പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ബജറ്റ്…

Read More