തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. ഇന്നുരാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നിലവിലെ ചീഫ് സെക്രട്ടറി ജയ തിലക് വിരമിക്കുന്ന ഈ മാസം 30ന് അദ്ദേഹം ചുമതലയേല്‍ക്കും.
നിലവില്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി അദ്ദേഹം നിയമിതനായത്. 1992 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബീഹാര്‍ സ്വദേശിയായ ബിശ്വനാഥ് സിന്‍ഹ. 1968 സെപ്തംബര്‍ 24ന് ജനിച്ച അദ്ദേഹം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം എ ബിരുദം നേടിയിട്ടുണ്ട്.