ഇ ഡി ആക്രമണക്കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയെ എതിര്‍ കക്ഷിയാക്കാന്‍ നീക്കം

തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസില്‍ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടര്‍ക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം. ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ എതിര്‍ കക്ഷിയാക്കാനാണ് തീരുമാനം. നാളെ ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍കുന്നത്. 9ാം പ്രതി ഹരീഷ്‌കുമാറിനെ കസ്റ്റഡിയില്‍ വേണ്ടെന്നാണ് ഗീനാകുമാരി കോടതിയില്‍ വാദിച്ചത്. ജാമ്യത്തിനെതിരെയുള്ള പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് ഇങ്ങനെ വാദിച്ചത്. ഒരു പ്രോസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയിലെത്തുന്നത് അപൂര്‍വമാണ്. അതേസമയം, ഇ ഡി കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കും. നാളെ സെഷന്‍സ് കോടതിയില്‍ ഹാജരാകുന്നത് സ്‌പെഷ്യല്‍…

Read More

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച; നടപടിയുണ്ടാകും

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി വിവരം. ഡല്‍ഹി കേരള ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയെക്കുറിച്ച് വിമര്‍ശനമുയര്‍ന്നു. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷനേതാവിന്റെ യാത്ര മുടങ്ങിയിരുന്നു. ഗേറ്റിന് സമീപം എത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടതിനാല്‍ അദ്ദേഹത്തിന് യാത്ര തുടരാനായില്ല. വിമാനത്താവളത്തില്‍ നേരത്തെ എത്തിയിട്ടും മുഖ്യമന്ത്രിയുടെ യാത്ര വൈകാന്‍ കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ…

Read More

അയോദ്ധ്യ കാണിക്കത്തട്ടിപ്പ്; ഭക്തി ചൂഷണംചെയ്തുണ്ടാക്കിയ പണം എവിടെപ്പോയെന്ന് കണ്ടെത്തണമെന്ന് പിണറായി

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്തവര്‍ അതിന്റെ മറവില്‍ സംഘടിത സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ ഉന്നതങ്ങളില്‍ അടുത്ത ബന്ധമുള്ളവരാണ് ഈ ട്രസ്റ്റിലെ അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ത്തന്നെ രൂപീകരിച്ച…

Read More

പാര്‍ലമെന്ററി സമിതിയുടെ അജണ്ടയില്‍ മുല്ലപ്പെരിയാര്‍ ഡാമും; തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും

കൊച്ചി: പാര്‍ലമെന്ററി ഉപസമിതിയുടെ സിറ്റിംഗില്‍ മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയ്ക്ക്. നാളെ മൂന്നാറില്‍ തുടങ്ങുന്ന ജലവിഭവ വിഷയങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയുടെ അജണ്ടയില്‍ മുല്ലപ്പെരിയാര്‍ വിഷയവും ഉള്‍പ്പെടുത്തി. ജെബി മേത്തര്‍ എംപിയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിന്റെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തില്‍ ആവശ്യപ്പെടും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യവും ചര്‍ച്ചയാവും. രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി ഉപസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. മുല്ലപ്പെരിയാര്‍…

Read More

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പരിഗണിക്കുമോ? പ്രതിസന്ധിയില്‍ നിര്‍ണായക യോ?ഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ണായക യോ?ഗം നാളെ ചേരും. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷന്‍ ഈ സിറ്റിംഗില്‍ വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോള്‍ കെഎസ്ഇബിയെ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ലെന്നായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ വിമര്‍ശനം. തുടര്‍ന്ന് കെഎസ്ഇബിയോട് കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അപേക്ഷ പരി?ഗണിക്കുന്നത്. അതെസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം…

Read More

തൃശ്ശൂര്‍ നഗരത്തില്‍ വന്‍ ലഹരിവേട്ട; 308 ഗ്രാം എംഡിഎംഎ പിടികൂടി, സ്ത്രീകളടക്കം ഏഴുപേര്‍ പിടിയില്‍

ചാവക്കാട്: തൃശ്ശൂര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ മൂന്നിടങ്ങളില്‍നിന്നായി 308 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. രണ്ടു യുവതികളുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച വാണിയമ്പാറയില്‍ വാഹനപരിശോധനയില്‍ രണ്ടുഗ്രാം എം.ഡി.എം.എ. പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം.ഡാന്‍സാഫ് സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ വിജിത്തും സംഘവും പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവരോടൊപ്പം നടത്തിയ വാഹനപരിശോധനയില്‍ രണ്ട് ഗ്രാം എം.ഡി.എം.എ. പിടികൂടി. പാലക്കാട് മുതലമടയിലെ റിസോര്‍ട്ടില്‍നിന്ന് തൃശ്ശൂരിലേക്ക് കാറില്‍ യാത്രചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശി കല്ലൂരയില്‍വീട്ടില്‍ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28),…

Read More

പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. സ്ഫോടനത്തില്‍ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു.കറാച്ചിയിലെ പാരാമിലിട്ടറി സേനയായ സിന്ധ് റേഞ്ചേഴ്സിന്റെ ആസ്ഥാനത്തിന് നേരെയാണ് ശനിയാഴ്ച രാത്രിയോടെ ആക്രമണമുണ്ടാകുന്നത്. ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റില്‍ അക്രമികള്‍ സ്ഫോടനം നടത്തുകയും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പാക് കാലാവസ്ഥാ വകുപ്പ് ആസ്ഥാനവും പ്രമുഖ സര്‍വകലാശാലകളും സ്ഥിതി ചെയ്യുന്ന ഗുലിസ്താന്‍-ഇ-ജൗഹറിലെ പ്രധാന റോഡിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന് പിന്നാലെ റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സസ്, പൊലീസ് കമാന്‍ഡോകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ വന്‍…

Read More

‘ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ ചരക്ക് കപ്പല്‍ എപിജെ പ്രീതി 2’; കപ്പലില്‍ 65,000 മെട്രിക് ടണ്‍ വളം

ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ ചരക്ക് കപ്പല്‍. കൂറ്റന്‍ ചരക്ക് കപ്പലായ എപിജെ പ്രീതി 2 ആണ് സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചത്. ചരക്ക് കപ്പലില്‍ 65,000 മെട്രിക് ടണ്‍ വളം. രാജ്യത്ത് വളം വിതരണത്തിലെ പ്രതിസന്ധി നിലനില്‍ക്കെയാണ് കപ്പല്‍ എത്തുന്നത്. ഇന്ത്യയിലേക്കുള്ള 15 ചരക്ക് കപ്പലുകള്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നു. ഈ ചരക്ക് കപ്പലുകളും ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും.ഇന്ത്യന്‍ പതാകയുള്ള ബള്‍ക്ക് കാരിയര്‍ എപിജെ പ്രീതി 2 ശനിയാഴ്ച ഇറാന്‍ വഴി വഴി കടന്നുവെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്റ്റാറ്റസ്…

Read More

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് വരെ കനത്ത മഴ തുടര്‍ന്നേക്കും

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ അതിതീവ്രമഴക്കുള്ള ഓറഞ്ച് അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലാ മുന്നറിയിപ്പ് നിലനില്‍ക്കുന്നു. അടുത്തമാസം മാസം ഒന്നു വരെ ഇതേ ശക്തിയില്‍ മഴ തുടരും. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് മീന്‍പിടുത്തം തുടരാം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തീരമേഖലയില്‍…

Read More

ഓപ്പറേഷന്‍ അമിസ്റ്റാഡ്’, രണ്ട് വിമാനങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയുടെ 41 അംഗ വിദഗ്ധ സംഘം വെനസ്വേലയിലെത്തി, 35 ടണ്‍ ജീവന്‍ രക്ഷാമരുന്നെത്തിച്ചു; മരണം 1,430 ആയി

കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ 1,430 ആയി. ദുരന്തത്തില്‍ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചന. ലാ ഗ്വയ്‌റയില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഭൂകമ്പം തകര്‍ത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ ‘ഓപ്പറേഷന്‍ അമിസ്റ്റാഡ്’ എന്ന പേരില്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു….

Read More