മലയാളികൾക്ക് ഇനി പാതിരാത്രിയും ഉറക്കം നഷ്‌ടപ്പെടും; പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി, നിയന്ത്രണം അറിയാൻ ‘വിത്ത് യു’ ആപ്പ്
തിരുവനന്തപുരം: പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി. വൈകിട്ട് 6.45 മുതൽ 12.45 വരെയാണ് ഇനി വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. ഇന്നലെ 12.30 വരെയായിരുന്നു നിയന്ത്രണം. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാദ്ധ്യത. ‘WITH YOU’ എന്ന കെഎസ്‌ഇബിയുടെ ആപ്പിലൂടെ വൈദ്യുതി നിയന്ത്രണ സമയം ഉപയോക്താക്കൾക്ക് അറിയാനാകും. ഇന്ന് തിരുവനന്തപുരം ജില്ലയിൽ നടത്തിയ പരീക്ഷണം വിജയകരമായി. നാളെ ഉച്ചയോടെ സംസ്ഥാന വ്യാപകമായി നിലവിൽ വരും. ഇന്നലെ മുൻ…