.ഡി നടപടി നിയമാനുസൃതം; കൈമാറിയ വിവരങ്ങൾ അവഗണിക്കാനാകില്ല, കേസെടുക്കേണ്ടത് സംസ്ഥാന പൊലീസ്

കൊച്ചി∙ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി.വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് അനുസരിച്ചാണ്, ഇ.ഡിക്ക് ഇങ്ങനെ കത്തയയ്ക്കാൻ അധികാരം ലഭിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം, കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കേസന്വേഷണത്തിനിടെ ശേഖരിക്കുന്ന തെളിവുകളും…

Read More

എക്സാലോജിക് കേസില്‍ പ്രതിയായാല്‍ പ്രതിപക്ഷനേതൃസ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സംഘടനാപരമായ തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന സിപിഎമ്മിനും എല്‍ഡിഎഫിനും ഇഡി നീക്കം പുതിയ രാഷ്ട്രീയ വെല്ലുവിളിയായേക്കും. അതേസമയം, ഇഡിയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് സിപിഎം നേതാക്കളും രംഗത്തെത്തി. ഇഡിയുടെ ‘തിരക്കഥ നന്നായിട്ടുണ്ടെന്ന്’ പരിഹസിച്ച മന്ത്രി മുഹമ്മദ് റിയാസ് എംഎല്‍എ, തങ്ങള്‍ പേടിച്ചുപോയെന്ന്…

Read More

പിണറായി വിജയൻ പണം കൈപ്പറ്റി വിദേശത്തേക്ക് കടത്തി, തെളിവുകൾ നൽകാൻ തയാർ’-കുഴൽനാടൻ

കോട്ടയം∙ മാസപ്പടി കേസിൽ യഥാർഥ പ്രതി പിണറായിയെന്ന് പറഞ്ഞപ്പോൾ നേരിടേണ്ടി വന്നത് ആക്ഷേപവും പരിഹാസവുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പിണറായി വിജയനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. തെളിവുകൾ നൽകാൻ താൻ തയാറെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ പല കമ്പനികളിൽ നിന്നും പിണറായി വിജയൻ പണം കൈപ്പറ്റി വിദേശത്തേക്ക് കടത്തി. സമ്പത്തിന്റെ വലിയ പങ്ക് രാജ്യത്തിന് പുറത്തുണ്ട്. കേസിൽ…

Read More

‘കേരളത്തിൽ മോഹൻലാലിനെക്കാൾ ആരാധകർ വിജയ്ക്കുണ്ട്, സിനിമ വരുമ്പോൾ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ വരെ മാറ്റിവയ്ക്കും’

തിരുവനന്തപുരം: നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) കേരളം ഉൾപ്പെടെയുള്ള മറ്റ് അന്യസംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ ദേവൻ. കേരളത്തിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉടൻ തന്നെ ടിവികെ സാന്നിദ്ധ്യം അറിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യം പറഞ്ഞത്. ‘കേരളത്തിലേക്ക് വരുമ്പോൾ ‘തമിഴക വെട്രി കഴകം’ എന്ന പേര് മാറ്റില്ല. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ്. ടിവികെ എന്ന ചുരുക്കപ്പേരിലാകും പാർട്ടി അറിയപ്പെടുക. തമിഴ്നാട്ടിൽ…

Read More

ചൂടിന് ആശ്വാസം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (08/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10/09/2026 : ആലപ്പുഴ, എറണാകുളം 11/09/2026:…

Read More

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ, കൊല്ലപ്പെട്ടത് തന്റെ ഭാര്യയല്ലെന്ന് മൊഴി

പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസ് ആണ് പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യ അല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമേ അവരുമായി ഉള്ളു എന്നും പ്രതി മൊഴി നൽകി. എന്നാൽ, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പാലക്കാട് നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി ഈ സ്‌ത്രീക്കൊപ്പമാണ് പ്രതി…

Read More

പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്; വനിതാ സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

ഇടുക്കി: പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമ പോസ്റ്റുകൾ പങ്കുവച്ചതിന്റെ പേരിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. ഫേസ്‌ബുക്ക് പോസ്റ്റുകൾ നിയമവിരുദ്ധമായി പങ്കുവച്ചെന്ന ആരോപണത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർ സജിത സലീമിനാണ് സസ്‌പെൻഷൻ ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. എ നസീമിന്റെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് പൊലീസ് ഇൻസ്‌പെക്‌ടർ ജനറൽ എസ് ശ്യാം സുന്ദറാണ് സസ്‌‌പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ…

Read More

കളമശേരിയിലെ കാട്ടിൽ യുവാവിന്റെ മൃതദേഹം; സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: കളമശേരിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളമശേരിയിൽ താമസിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി അരുൺ രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയോടെയാണ് കളമശേരിയിലെ ബിജറേജിന് സമീപത്തെ കാട്ടിൽ ബന്ധുക്കൾ അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അരുണിന്റെ മൊബൈൽ ഫോൺ ഒരു സുഹൃത്തിന്റെ പക്കലാണുണ്ടായിരുന്നത്. ഇത് ഇയാൾ അരുണിന്റെ പിതാവിനെ ഏൽപ്പിച്ചു. പിന്നാലെ അരുണിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ…

Read More

അട്ടപ്പാടി കൊലപാതകം; യുവതിയെയും കുഞ്ഞിനെയും കൊന്നത് പുഴയിൽ വച്ചെന്ന് സൂചന, കൊലപ്പെടുത്തിയത് അതിക്രൂരമായി

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ ചാക്കിൽക്കെട്ടിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരെയും കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചനകളും പൊലീസിന് ലഭിച്ചു. താമസസ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീ അസം സ്വദേശിനിയാണ്. ഇവരുടെ പങ്കാളിയും തോട്ടം തൊഴിലാളിയുമായ പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതി. ജോലി തേടിയാണ് ഇവർ അട്ടപ്പാടിയിലെത്തിയത്. 20 ദിവസം മുമ്പാണ് പ്രതി ചീരക്കടവിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൊഴിലാളിയായത്. ഇവർ…

Read More

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ: എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66ന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഏരിയൻ ടൂൾസ് ആൻഡ് കംപോണന്റ്സ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. കെട്ടിടത്തിനും തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കോടികളുടെ നാശനഷ്ടമാണുണ്ടായതെന്നും ഉടമ അറിയിച്ചു. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി പത്ത് മണിയോടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിന് പിന്നാലെയായിരുന്നു…

Read More