കള്ളന്മാര്‍ എംഎല്‍എ യുടെ വീട്ടില്‍ മോഷണം നടത്തി ; 50,000 രൂപയുടെ കേബിളുകള്‍ അടിച്ചുമാറ്റി…!

കൊച്ചി: മോഷണം പതിവായി മാറിയിരിക്കുന്ന പ്രദേശത്ത് ഒടുവില്‍ കള്ളന്മാരുടെ പരാക്രമം എംഎല്‍എയുടെ വീട്ടിലും. മാത്യുകുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ മോഷണം നടത്തിയ കള്ളന്മാര്‍ വയറുകളും കേബിളുകളും മോഷ്ടിച്ചു. കരാറുകാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടിലെ ഇലക്ട്രിക് ബോര്‍ഡില്‍ നിന്നുള്ള വയറുകളും ചെമ്പു കമ്പികളുമാണ് മോഷ്ടിച്ചു കൊണ്ടുപേകായിരിക്കുന്നത്. ഞായറാഴ്ച സന്ധ്യയ്ക്ക് ശേഷമായിരുന്നു മോഷണം. ഏകദേശം 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രദേശത്ത് കേബിള്‍ മോഷണം…

Read More

വീണയുടെ ‘റെഡ് ബുക്കിൽ’ ഹവാല ഇടപാടിന്റെ തെളിവുകൾ; മുഖ്യപങ്ക് മുഹമ്മദ് റിയാസിനെന്ന് ഇഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഹവാല ഇടപാടിൽ വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന് മുഖ്യ പങ്കുണ്ടെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കുന്നു. വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പും ഇഡി പൊലീസിന് കൈമാറി. കുറിപ്പുകൾ താൻ തന്നെയാണ് എഴുതിയതെന്ന് വീണ സമ്മതിച്ചുവെന്നും ഇഡി പറയുന്നു. തിരുവനന്തപുരത്ത് പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടിൽ മേയ്…

Read More

തമിഴ്നാട്ടിൽ വില 15 രൂപ, കേരളത്തിലേക്ക് കടത്താൻ ‘മാഫിയ’ സംഘം; ബ്രാൻഡാക്കി ഉയർന്ന വിലയ്ക്ക് മലയാളികൾക്ക്

തിരുവനന്തപുരം: തമിഴ്നാട് റേഷൻകടകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന അരി കേരളത്തിലെത്തിച്ച് ബ്രാൻഡാക്കി കൂടുതൽ വിലയ്ക്ക് വിൽക്കുന്നു. ഒരു കിലോയ്ക്ക് പത്ത് മുതൽ 15 രൂപ വരെ നൽകി വാങ്ങുന്ന അരി കേരളത്തിലെ കേന്ദ്രങ്ങളിലെത്തിച്ച് പോളിഷ് ചെയ്തും നിറവും ചേർത്താണ് ബ്രാൻഡായി വിൽക്കുന്നത്. സ്‌കൂട്ടറിലും ഓട്ടോയിലും ചെറിയ ലോറിയിലുമാണ് അരി കേരളത്തിലേക്ക് എത്തുന്നത്. അതിർത്തിയിലെ അനധികൃത ഗോഡൗണുകൾ കേന്ദ്രീകരിച്ച് സിവിൽ സപ്ലൈസ് പരിശോധന ശക്തമാക്കിയതോടെ പലതും അടഞ്ഞുകിടക്കുകയാണ്. തമിഴ്നാട് സിവിൽ സപ്ലൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ്…

Read More

‘കള്ളപ്പണ ഇടപാട് വീണ സമ്മതിച്ചെന്നത് കളവ്, ബിസിനസ് ആരംഭിക്കുന്നതിനുള്ള കാര്യങ്ങളാണ് ബുക്കിൽ എഴുതിയത്’

കോഴിക്കോട്: മാസപ്പടി കേസിൽ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന എൻഫോഴ്‌സ്‌‌മെന്റ് ഡയറക്‌ടറേറ്റിന്റെ കത്തിൽ പ്രതികരിച്ച് ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ്. കള്ളപ്പണ ഇടപാടിൽ റിയാസിന് മുഖ്യപങ്കുണ്ടെന്ന് ഇഡി ആരോപിക്കുന്നുണ്ട്. സമൂഹത്തിൽ ബോധപൂർവം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമങ്ങളാണിതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പ്രതികരണം. ‘പ്രധാനപ്പെട്ട തെളിവുകളെന്നാണ് ഇഡി പറയുന്നത്. അതിങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസംതന്നെ എന്തിനിത് തിരഞ്ഞെടുത്തു? ഇന്ന് സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി വളരെ വിജയകരമായി പൂർത്തീകരിച്ച് ലക്ഷങ്ങൾ പങ്കെടുക്കുന്ന…

Read More

വൈദ്യുതി പ്രതിസന്ധി തുടരുന്നു; ഇന്ന് രാത്രി ഭാഗിക നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്നതിനൊപ്പം കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടായതോടെ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്ന് വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയെ അപേക്ഷിച്ച് ഏകദേശം 1100 മെഗാവാട്ടിന്റെ അധിക ഡിമാൻഡാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ…

Read More

കനത്ത ചൂടിന് ഇടവേള; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കനത്ത ചൂടിനാശ്വാസമായി കേരളത്തിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 40 –…

Read More

ഇടുക്കിയിൽ മുസ്ലിം ലീഗ് പ്രവർത്തക യോഗത്തിൽ കൂട്ടയടി; ചേരിതിരിഞ്ഞ് നേതാക്കളും പ്രവർത്തകരും

ഇടുക്കി: സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോരിന്റെ തുടർച്ചയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രവർത്തക യോഗത്തിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും. ജില്ലാ കമ്മിറ്റിയിലെ വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയതോടെ യോഗ നടപടികൾ പൂർത്തിയാക്കാനാകാതെ നേതാക്കളും പ്രവർത്തകരും പിരിഞ്ഞുപോയി. ഇടുക്കി ഡിടിപിസി പാർക്കിന് സമീപമുള്ള എക്കോ ലോഗ് കോട്ടേജിലായിരുന്നു യോഗം. തുടക്കം മുതൽ തന്നെ അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീമിനെ വഴിയിൽ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ചില പ്രാദേശിക പ്രവർത്തകരെ നേതൃത്വം…

Read More

‘വന്ദേ മാതരം’ സാംസ്കാരിക ദേശീയതയുടെ അടിത്തറ; ഗാനം വിഭജിക്കപ്പെട്ടു, പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

കോഴിക്കോട്: വിശ്വാസികളെ മാറ്റിനിർത്തിക്കൊണ്ട് വർഗീയതയ്‌ക്കെതിരെ പോരാടാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയത രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന ഒന്നാണ് വിശ്വാസമെന്നും ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വിശ്വാസികളെ കൂടി പരിഗണിച്ചുവേണം വർഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിലെ പ്രതിനിധികളുടെ ചർച്ചകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. ശ്രീകൃഷ്ണ ജയന്തി ആർഎസ്എസിന്റെ കുത്തകയല്ലെന്നും എല്ലാ ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നതായി അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങൾ വിശ്വാസികളുടെ മാത്രം ഇടങ്ങളാക്കി മാറ്റരുതെന്നും അഭിപ്രായമുയർന്നു….

Read More

ദേവസ്വം വിജിലൻസിൽ അഴിച്ചുപണി; ശബരിമല സ്വർണക്കൊള്ളയും നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റുന്നു

തിരുവനന്തപുരം: ദേവസ്വം വിജിലൻസിൽ അഴിച്ചുപണിക്ക് സർക്കാർ നീക്കം. ശബരിമല സ്വർണക്കൊള്ളയും നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. മൂന്ന് എസ്‌ഐമാരുടെയും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരുടെയും പട്ടിക വിജിലൻസ് ഡയറക്ടർക്ക് അയച്ചു. എസ്‌ഐമാരായ വിഷ്ണു എം.പി., രാംലാൽ എ.ആർ., രമേശൻ പിള്ള, സിപിഒമാരായ ശ്യാംമോഹൻ, രതീഷ്, വിനു ബി.എസ്. എന്നിവരുടെ പേരും പെൻ നമ്പറും ഉൾപ്പെടുന്ന പട്ടികയാണ് അയച്ചത്. അപേക്ഷിക്കാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമന നടപടികൾ. ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് പുതിയ നീക്കം….

Read More

‘ഡാൻസ് നന്നായിട്ടുണ്ടെന്ന് അഞ്ചുവയസുള്ള കുട്ടി പറഞ്ഞു, വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കി’

തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യങ്ങളിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അഞ്ച് വയസുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് ഗംഭീരമായിരുന്നുവെന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ സന്തോഷം നൽകുന്നുണ്ടെങ്കിലും അതിൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ…

Read More