‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം’; സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇന്ന് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം ചെയ്യുന്നതെന്ന് സംവിധായകൻ പറഞ്ഞു. ഫേസ്‌ബുക്കിൽ ഇതുസംബന്ധിച്ച കുറിപ്പുകളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വർഷങ്ങളായി ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങൾ നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ഇന്ന് മുതൽ ഞാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. എന്റെ ആവശ്യങ്ങൾ കേവലം വ്യക്തിപരം അല്ലാത്തും…

Read More

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾക്കുവേണ്ടി മാർഗനിർദ്ദേശം

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി രണ്ടു മാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്. ഇതിനായി ആരോഗ്യ-കുടുംബക്ഷേമം, സാമൂഹിക നീതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത സമിതിക്ക് രൂപം നൽകി ചർച്ചകളും അഭിപ്രായങ്ങളും സ്വരൂപിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതി ഗൗരവകരവും അടിയന്തര പ്രാധാന്യം അർഹിക്കുന്നതുമാണെന്നും ഓട്ടിസം…

Read More

‘പവർക്കട്ടിന് ഇന്ന് അവധി ഇല്ല’; 6.15നും 12.45നും ഇടയിൽ വൈദ്യുതി നിയന്ത്രണം,​ നിരക്ക് വർദ്ധനയിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15നും അർദ്ധ രാത്രി 12.45നും ഇടയിലുള്ള സമയത്ത് വൈദ്യുതി മുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പ വഴിയുള്ള 200 മെഗാ വാട്ട് ലഭ്യമാകാത്തതിനെത്തുടർന്നാണ് വൈദ്യുതി നിയന്ത്രിക്കാൻ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് നിയന്ത്രണം ആവശ്യമായി വരുന്നതെന്നും കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ…

Read More

മന്ത്രിയുമായി നടത്തിയ ചർച്ച വിജയം,​ 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽമന്ത്രി ബിന്ദു കൃഷ്‌ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. മന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. സെക്രട്ടറിയേറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി…

Read More

ബൈക്കിനു പിന്നിൽ ബസിടിച്ചു; പത്തുവയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു

കായംകുളം∙ പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്തു വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്. കെ.പി.റോഡിൽ കായംകുളം പൊലീസ് സ്റ്റേഷന് സമീപ ഇന്നലെ വൈകിട്ട് 6.15 നാണ് അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരുകയായിരുന്നു ശ്രീഭദ്ര. ന്നിലായി വരുകയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു. ഗുരുതരമായി പരുക്കേറ്റ ശ്രീഭദ്രയെ ആദ്യം താലൂക്കാശുപത്രിയിൽ…

Read More

രാജു അപ്‌സരയ്ക്കെതിരെ പൊലീസ് കേസ്

ആലപ്പുഴ∙ നഗരസഭ അധ്യക്ഷ മോളി ജേക്കബിനെതിരായ ‘പൂതന’ പരാമർശത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡന്റ് രാജു അപ്‌സരയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്‌ത്‌ സൗത്ത് പൊലീസ്. കഴിഞ്ഞദിവസം മോളി ജേക്കബ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്‌ണു പ്രദീപിനു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.തനിക്കെതിരെയുള്ള പൂതന പരാമർശം മാനഹാനി ഉണ്ടാക്കിയെന്നും ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതു മനോവിഷമം ഉണ്ടാക്കിയെന്നും കാട്ടിയാണു പരാതി നൽകിയത്. നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ മുല്ലയ്ക്കൽ തെരുവിലേക്കു പുനരധിവസിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ കഴിഞ്ഞ ബുധനാഴ്‌ച…

Read More

വീട്ടിൽ കച്ചവടത്തിനായി സൂക്ഷിച്ച എംഡിഎംഎ ‌പിടിച്ചു; 3 പേർ അറസ്റ്റിൽ

തേ‍ഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം ചേലേമ്പ്ര പൈങ്ങോട്ടൂർ വളക്കാഞ്ചേരിയിലെ വീട്ടിൽനിന്ന് 1.16 കിലോഗ്രാം എംഡിഎംഎ തേഞ്ഞിപ്പലം പൊലീസും ഡാൻസാഫ് സംഘവും ചേർന്നു പിടിച്ചെടുത്തു. വീട്ടുടമ വളക്കാഞ്ചേരി പെരിഞ്ചീരിക്കര വീട്ടിൽ അസീസ് (53), ഭാര്യ കമറുന്നീസ (50), പൈങ്ങോട്ടൂർ കാളാത്ത് വീട്ടിൽ സലാഹുദ്ദീൻ (39) എന്നിവരെ അറസ്റ്റ് ചെയ്തു. അസീസിന്റെ മകൻ ജാസിർ ഒളിവിലാണ്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഒരുകോടി രൂപ വിലവരുമെന്നു പൊലീസ് അറിയിച്ചു. 21 ലക്ഷം രൂപയും അഞ്ച് ഇലക്ട്രിക് ത്രാസുകളും വോക്കി ടോക്കി, ഗ്യാസ് ബർണർ…

Read More

എംഡിഎംഎ കച്ചവടം; നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ

പന്തീരാങ്കാവ് (കോഴിക്കോട്) ∙ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിയെയും ഡൽഹിയിൽനിന്ന് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് അന്വേഷണ സംഘം നോയിഡയിൽ നിന്നും പിടികൂടിയത്. മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്നാണ് എംഎഡിഎംഎ പിടികൂടിയത്. മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് വീട്ടിൽ മുഹമ്മദ്…

Read More

സി.പി.എംനെതിരെ ആഞ്ഞടിച്ച് കെ.കെ.രമ

കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി കെ കെ രമ എംഎൽഎ. പാർട്ടി നേതൃത്വം ചെയ്തുക്കൂട്ടിയ തെറ്റുകൾ തിരുത്താനെന്ന പേരിൽ ചേരുന്ന യോഗത്തിന് ടിപി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തിരുത്താനാകാത്ത തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോയെന്ന് കെകെ രമ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകൾ തിരുത്താനെന്ന പേരിൽ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം…

Read More

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: സിപിഎം മുതിർന്ന നേതാവും മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ സിപിഎമ്മിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1960കളിൽ തന്നെ പാർട്ടി പ്രവർത്തനരംഗത്ത് സജീവമായ ബേബി ജോൺ, തൃശൂർ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സിഐടിയുവിലും സജീവമായിരുന്ന ബേബി ജോൺ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006ലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. പിന്നീട് സംസ്ഥാന…

Read More