വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെതിരെ കടുപ്പിച്ച് സര്‍ക്കാര്‍; അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ അനുമതിയോടെയെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കരാറിലെ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍…

Read More

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തില്‍ അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയാണ് കത്ത് പരിശോധിക്കുക. എംപവേഡ് കമ്മിറ്റി നല്‍കുന്ന ശിപാര്‍ശകൂടി പരിഗണിച്ചാകും അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നല്‍കിയത്.ധാരണാപത്രത്തിലെ വ്യവസ്ഥകളടക്കം ഉള്‍പ്പെടുത്തിയാണ് കത്ത് നല്‍കിയിട്ടുള്ളത്. സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വളരെ വേഗം സര്‍ക്കാരിന് കത്ത് നല്‍കിയത്. സാധാരണഗതിയില്‍ സെബിയുടെ അംഗീകാരം ലഭിച്ച് ആറുമാസത്തെ സമയം വേണമെന്നിരിക്കേയാണ്…

Read More

‘മദ്യ കമ്പനികളെ സഹായിക്കാന്‍ നീക്കം; മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു’; പിണറായി വിജയന്‍

നിയമസഭാസമ്മേളനത്തിന്റെ തിടുക്കപ്പെട്ട് ധനബില്‍ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഭാ നടപടികളില്‍ മാറ്റം വരുത്തി. ബില്‍ പാസാക്കാന്‍ മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു മദ്യ കമ്പനികളെ സഹായിക്കുകയായിരുന്നു ഉദ്ദേശം. ഏത് മാര്‍ഗത്തിലൂടെയും മദ്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാന താല്പര്യത്തിന് അനുകൂലമായവയെ പിന്തുണയ്ക്കും വിരുദ്ധമായവയെ എതിര്‍ക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഇതാണ് പ്രതിപക്ഷത്തിന്റെ നയം. എന്നാല്‍ പ്രതീക്ഷിച്ച അനുഭവം അല്ല ഉണ്ടായത്. കോര്‍പ്പറേറ്റ് മുതലാളിമാരുടെ…

Read More

. 2500 രൂപയുടെ ടിക്കറ്റിന് വെറും 538 രൂപ, യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ്

തിരുവനന്തപുരം: വനിതാ യാത്രക്കാര്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നടപ്പിലാക്കിയതിന് പിന്നാലെ വീണ്ടും വന്‍ പ്രഖ്യാപനവുമായി കെ.എസ്.ആര്‍.ടി.സി. ദക്ഷിണേന്ത്യയിയെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസ് വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ സൂപ്പര്‍ഫാസ്റ്റ് സര്‍വീസാണ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കാണ് ബസ് ടിക്കറ്റിന് എന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. സ്വകാര്യ സര്‍വീസുകള്‍ 800 രൂപ മുതല്‍ 2499 വരെ വിവധ തരം ബസുകള്‍ക്ക് ഈടാക്കുമ്പോള്‍ 538 രൂപ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നിരക്ക്. പ്രവര്‍ത്തന…

Read More

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ഇന്ന് ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. കോര്‍പ്പറേഷന്‍ മുന്‍ എംഡി രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ വിഡി സതീശന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ മൂന്ന് തവണ അനുമതി നിഷേധിച്ചതിലാണ് ഇപ്പോള്‍ വിഡി സതീശന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നടപടി ക്രമങ്ങളിലെ പ്രശ്നങ്ങള്‍ മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും അതിനാലാണ് ആര്‍ ചന്ദ്രശേഖരനെ അടക്കം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്നുമാണ് എല്‍ഡിഎഫ്…

Read More

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അം?ഗീകാരമായത്. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തെ സംഘപരിവാര്‍ ബന്ധം ചൂണ്ടിക്കാട്ടിയാണ് നിയാസ് എതിര്‍പ്പുന്നയിച്ചത്. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹമാധ്യമ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് നിയാസിന്റെ ആരോപണം. ആഭ്യന്തരമന്ത്രിയെ കണ്ട് പരാതി അറിയിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു. വിവാദത്തിന് ശേഷം പോസ്റ്റുകള്‍ മാറ്റിയെന്നും നിയാസ് പറയുന്നു. അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ്…

Read More

സംസ്ഥാനത്ത് ധനബില്‍ പാസാക്കി നിയമസഭ; മദ്യനയം യുഡിഎഫ് തീരുമാനിക്കും, എല്‍ഡിഎഫ് ഫയലുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി

  വന്‍ വിവാദങ്ങള്‍ക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉള്‍പ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി. ബജറ്റിന്റെ ഗ്രെയ്‌സ് കളയാന്‍ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യുഡിഎഫിലെ വിമര്‍ശകരെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കര്‍ഷകര്‍ക്കായി കൊണ്ടുവന്ന മദ്യനയ ഭേദഗതി വന്‍കിടകാര്‍ക്കായി അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയെങ്കില്‍ ബക്കാര്‍ഡിയുമായി ചര്‍ച്ച എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതില്‍ പ്രതിപക്ഷത്തിനെതിരെയും കോണ്‍ഗ്രസ്സിലെ വിമര്‍ശകര്‍ക്കെതിരെയും ഒളിയമ്പെയ്ത് മുഖ്യമന്ത്രി. ബജറ്റിന്റെ ശോഭ കെടുത്താന്‍…

Read More

അടുത്ത സമ്മേളനം മുതല്‍ ഇത് നടക്കില്ല, കടുപ്പിച്ച് സ്പീക്കര്‍; ‘നിയമസഭയില്‍ സന്ദര്‍ശക തിരക്ക് ഒഴിവാക്കാന്‍ പ്രായോഗിക നിയന്ത്രണമുണ്ടാകും’

    നിയമസഭയിലെ സന്ദര്‍ശക തിരക്ക് ഒഴിവാക്കാന്‍ അടുത്ത സമ്മേളനം മുതല്‍ പ്രായോഗികമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സഭയിലെ വലിയ തിരക്ക് കാരണം വോട്ടിങ്ങിന് കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പരാതിയെത്തുടര്‍ന്നാണ് അടിയന്തിര നടപടിക്ക് സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. സഭയുടെ ഇടനാഴികളില്‍ ഉണ്ടാകുന്ന അനാവശ്യ തിരക്ക് കാരണം ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഔദ്യോഗിക നിര്‍വ്വഹണത്തിന് തടസ്സം നേരിടുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടുത്ത തവണ മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓളം…

Read More

സംസ്ഥാനത്ത് ധനബില്‍ പാസാക്കി നിയമസഭ; മദ്യനയം യുഡിഎഫ് തീരുമാനിക്കും, എല്‍ഡിഎഫ് ഫയലുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വന്‍ വിവാദങ്ങള്‍ക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉള്‍പ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി. ബജറ്റിന്റെ ഗ്രെയ്‌സ് കളയാന്‍ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യുഡിഎഫിലെ വിമര്‍ശകരെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കര്‍ഷകര്‍ക്കായി കൊണ്ടുവന്ന മദ്യനയ ഭേദഗതി വന്‍കിടകാര്‍ക്കായി അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയെങ്കില്‍ ബക്കാര്‍ഡിയുമായി ചര്‍ച്ച എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിര്‍ദ്ദേശം ബജറ്റില്‍ ഉള്ളതാണ്. ബജറ്റിലെ നികുതി നിര്‍ദ്ദേശം ധനബില്ലില്‍ വരുമെന്ന്…

Read More

ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോണ്‍ വിളി; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ സൂപ്രണ്ട്

  മലപ്പുറം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗയില്‍ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടിപി കേസ് പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. തവനൂര്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. കയ്യില്‍ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയില്‍ ഉദ്യോഗസ്ഥര്‍ കൊടി സുനിയോട് പറഞ്ഞിരുന്നു. അനുസരിക്കാന്‍ തയ്യാറാവാത്തതിനാല്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ ചരട് ഊരി ജയില്‍ പ്രിസണ്‍…

Read More