ഇനി കേരളയല്ല, കേരളം ; ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി ആയിരിക്കും പേരുമാറ്റം നടപ്പാക്കുക. പേരു മാറുമ്പോൾ ’ഗവൺമെന്റ് ഒഫ് കേരളം” എന്ന് ഇഗ്ലീഷിലും മലയാളത്തിൽ ’കേരളം സർക്കാർ” എന്നും മാറ്റണം. കേരള നിയമസഭ കേരളം നിയമസഭ എന്നാവും. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ്…