മരണത്തോട് മല്ലിട്ട് 3 ഇഡിയറ്റ്സിലെ ഫുൻസുക് വ്ങ്ഡു

ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷണത്തിനും അവകാശങ്ങൾക്കുമായി നിരാഹാര സമരം തുടരുന്ന പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുകിന് പിന്തുണയുമായി ‘3 ഇഡിയറ്റ്സ്’ താരം ഓമി വൈദ്യ. ചിത്രത്തിൽ ആമിർ ഖാൻ അവതരിപ്പിച്ച ‘ഫുൻസുക് വാങ്ഡു’ എന്ന വിഖ്യാത കഥാപാത്രം യഥാർഥ ജീവിതത്തിൽ സോനം വാങ്ചുകിനെ ആസ്പദമാക്കിയുള്ളതാണെന്ന് ഓർമിപ്പിച്ചാണ് താരം രംഗത്തെത്തിയത്. സമൂഹമാധ്യമത്തിൽ  പങ്കുവെച്ച പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ഓമി വൈദ്യയുടെ പ്രതികരണം. ‘3 ഇഡിയറ്റ്സി’ലെ ‘ചതുർ രാമലിംഗം’ എന്ന തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ശൈലിയിൽ “ഹലോ ഇഡിയറ്റ്സ്…” എന്ന്…

Read More

മലയാളി ‘ഇൻ സ്പേസ്’: അനിലും സംഘവും ബഹിരാകാശ നിലയത്തിലെത്തി, 8 മാസത്തിന് ശേഷം മടക്കം

ന്യൂയോർക്ക് ∙ ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി.

Read More

എംബാപ്പെയേയും സംഘത്തെയും പൂട്ടി; രണ്ടുഗോളിന് ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ ഫൈനലിൽ

ഡാലസ്: ടൂർണമെന്റിലുടനീളം ആക്രമണഫുട്ബോൾ കൊണ്ട് എതിരാളികളെ ഞെട്ടിച്ച ഫ്രഞ്ച് പടയ്ക്ക് സ്പെയിൻ പൂട്ടൊരുക്കി. അത് പൊളിക്കാൻ എംബാപ്പെയ്ക്കും സംഘത്തിനുമായില്ല. അതോടെ സെമിയിൽ വിജയഭേരി മുഴക്കി സ്പെയിൻ ഫൈനലിൽ. സെമിയിൽ തോറ്റ് ഫ്രഞ്ച് പട പുറത്ത്. എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് സ്പെയിനിന്റെ ജയം. പേരുകേട്ട ഫ്രഞ്ച് മുന്നേറ്റനിരയെ അക്ഷരാർഥത്തിൽ പൂട്ടിയാണ് സ്പെയിൻ ഫൈനൽ ടിക്കറ്റെടുത്തത്. ഇംഗ്ലണ്ട്-അർജന്റീന രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിക്കെൽ ഒയർസബാലാണ് സ്പെയിനിനായി ആദ്യഗോളടിച്ചത്. ബോക്‌സിനുള്ളിൽ നിന്ന് ലാമിൻ യമാലിനെ ഫ്രഞ്ച്…

Read More

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

ഡല്ലസ്: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു സ്പാനിഷ് പടയുടെ ആധികാരിക ജയം. ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവില്‍ ഗ്രാസിയോസ് എസ്പാന്യ(നന്ദി, സ്‌പെയിന്‍)പാടിയാണ് സ്പാനിഷ് ആരാധകര്‍ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. മത്സരത്തിന് മുമ്പ് ഫ്രാന്‍സിന് ഫുട്‌ബോള്‍ വിദഗ്ധരടക്കം മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഫ്രാന്‍സിന്റെ പേരുകേട്ട മധ്യനിരയും മുന്നേറ്റവും പൂര്‍ണമായും പരാജയപ്പെടുന്നതാണ് കണ്ടത്. കിലിയന്‍ എംബാപ്പെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. അതേസമയം സ്‌പെയിന്‍ ഫ്രാന്‍സിന്റെ പ്രതിരോധത്തിലെ…

Read More

സ്വരം കടുപ്പിച്ച് ഇന്ത്യ; നിറുത്തണം ചോരക്കളി

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ചോരക്കളമാക്കി ഇറാന്റെ ആക്രമണം തുടരുന്നു. ഇന്നലെ പുലർച്ചെ ഒമാൻ തീരത്തോട് ചേർന്ന് സഞ്ചരിച്ച യു.എ.ഇയുടെ രണ്ട് ഭീമൻ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈലാക്രമണം നടത്തി. ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഞായറാഴ്‌ച മറ്റൊരു എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. ഇതോടെ ഇറാനെതിരെ ഇന്ത്യ സ്വരം കടുപ്പിച്ചു. ഇറാന്റെ ഇന്ത്യയിലെ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധമറിയിച്ചു. സാധാരണ നാവികരെ ലക്ഷ്യമിട്ടുള്ള അതിക്രമം അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു. കപ്പലുകളും സിവിലിയൻ…

Read More

ആകാശവും തൊടാന്‍ മലയാളി

    ആകാശം കടന്ന് അഭിമാനമായി അനില്‍മേനോന്‍ സായൂസ് എംഎസ് 29 പേടകം വിക്ഷേപണം വിജയം തിരുവനന്തപുരം: മലയാളിയായ ഡോക്ടര്‍ അനില്‍ മേനോനടക്കം മൂന്ന് യാത്രികരുമായി സോയൂസ് എംഎസ് 29 പേടകത്തിന്റെ വിക്ഷേപണം ആരംഭിച്ചു. കൃത്യം 8.17ന് കസാഖിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. ഇനിയുള്ള എട്ട് മാസം മൂന്ന് പേരും ബഹിരാകാശത്ത് തുടരും. ഇനി ഏപ്രില്‍ മാസത്തിലാണ് ഇവര്‍ മടങ്ങിവരിക. ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് 11 മണിയോടെ എത്തും. 11.26ന് നിലയവുമായി ഡോക്കിംഗ്. രാത്രി…

Read More

പ്രായപൂ‌ർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ

വാഷിംഗ്ടൺ: യുഎസിൽ പ്രായപൂർത്തിയാകാത്ത വിദ്യാ‌ർത്ഥിയുമായി ലൈംഗികബന്ധം പുലർത്തിയെന്ന ആരോപണത്തെ തുടർന്ന് അദ്ധ്യാപിക അറസ്റ്റിൽ. സെന്റ് ജോൺ എലിമെന്ററി സ്കൂളിലെ അദ്ധ്യാപികയായിരുന്ന മക്കെൻസി നോട്ട് (25) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥി പഠിച്ചിരുന്ന ഹൈസ്കൂളിൽ അസിസ്റ്റന്റ് ട്രാക്ക് കോച്ചായ നോട്ടിന്റെ ഭർത്താവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം മക്കെൻസി പതിനാറുകാരനുമായുള്ള ലൈംഗികബന്ധം നിഷേധിച്ചെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മക്കെൻസിയും വിദ്യാർത്ഥിയും തമ്മിൽ നടത്തിയ മൊബൈൽഫോൺ…

Read More

ലൈംഗീകാതിക്രമം ചെറുത്ത കുടുംബത്തിൻ്റെ കാർ പിന്തുടർന്ന് തകർത്തു

നാസിക്: വിനോദ യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം ചെറുത്ത കുടുംബത്തെ കിലോമീറ്ററോളം കാറിൽ തുരത്തി യുവാക്കളുടെ സംഘം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഇഗത്പുരിക്ക് സമീപമുള്ള ഭാവ്ലി അണക്കെട്ടും വെള്ളച്ചാട്ടവും കാണാനെത്തിയതായിരുന്നു നാസികിൽ നിന്നുള്ള കുടുംബം. വെള്ളച്ചാട്ടത്തിലിറങ്ങിയ കുടുംബത്തിലെ സ്ത്രീകളെ യുവാക്കളുടെ സംഘം അപമാനിക്കാൻ ശ്രമിച്ചിരുന്നു. സംഘത്തിന്റെ ലൈംഗികാതിക്രമ ശ്രമം കുടുംബത്തിലെ സ്ത്രീകളും കുടുംബ നാഥനും ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഭാവ്ലി ഡാം പരിസരത്ത് നിന്ന് കാറിൽ മടങ്ങിയ എട്ടംഗ കുടുംബത്തിന് നേരെ യുവാക്കൾ…

Read More

ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബൗളിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ഇന്ത്യൻ ബൗളർമാരുടെ ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ ആതിഥേയർ 16 ഓവർ പിന്നിടുമ്പോൾ 100 കടക്കുന്നതിന് മുമ്പ് തന്നെ 5 വിക്കറ്റുകൾ നഷ്ടമായി. തകർപ്പൻ പ്രകടനവുമായി ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തിയാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റിനെയും (43) അപകടകാരിയായ ജേക്കബ് ബെഥേലിനെയും (14) പുറത്താക്കി…

Read More

ചരിത്രത്തിലാദ്യമായി സമുദ്ര ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്ക; ഇറാനിലെ നാവിക കേന്ദ്രങ്ങൾ തകർത്തു

തെഹ്റാൻ: ഇറാനിലെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ സൈറ്റുകൾ എന്നിവ തകർത്തതായി അമേരിക്കൻ സൈന്യം. യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഒന്നിലധികം ‘വൺ-വേ അറ്റാക്ക് സർഫേസ് ഡ്രോണുകൾ’ ഉപയോഗിച്ച് ഇറാനിലെ അന്തർവാഹിനി, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം എന്നിവക്ക് നേരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പുറത്തു വിട്ടിട്ടുണ്ട്. ‘കോർസെയർ’ വിഭാഗത്തിൽപ്പെട്ട മൂന്ന് ആളില്ലാ ഉപരിതല ഡ്രോണുകളാണ് ഉപയോഗിച്ചത്. യു.എസ് സൈനിക ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സമുദ്ര ഡ്രോണുകൾ…

Read More