ഇടിമുഴക്കം പോലെ ഡെംബലെ ഹാട്രിക്, നോര്‍വെയെ 4-1ന് തകര്‍ത്ത് ഫ്രാന്‍സ്
ബോസ്റ്റണ്‍: ലോകകപ്പ് ഫുട്ബാളില്‍ ഇന്നലെ രാത്രി നോര്‍വേയ്ക്ക് എതിരെ നടന്ന ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ 32 മിനിട്ടിനകം മൂന്നു ഗോളുകള്‍ നേടി ഫ്രാന്‍സിന്റെ ഒസ്മാനേ ഡെംബലേ. നിലവിലെ ബാലന്‍ ഡി ഓര്‍ ജേതാവായ ഡെംബലെ 7, 20, 32 മിനിട്ടുകളിലായാണ് നോര്‍വേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടില്‍ തേലോ ആസ്ഗാഡിലൂടെ നോര്‍വേയും ഗോള്‍ നേടിയെങ്കിലും ഇന്‍ജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേര്‍ത്ത് 4- 1ന് ഫ്രാന്‍സ് ജയം സ്വന്തമാക്കി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ജര്‍മ്മനിയെ 2- 1ന് അട്ടിമറിച്ച്…