പണം കൊടുക്കേണ്ട, സബ്‌സ്‌ക്രിപ്‌ഷനും വേണ്ട; ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാം

ഡല്‍ഹി: ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ). ഒക്ടോബർ 10ന് ആരംഭിക്കുന്ന 2026-27 സീസണിലെ മുഴുവൻ മത്സരങ്ങളും യൂട്യൂബിലൂടെ സൗജന്യമായി തത്സമയം കാണാം. ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായി യൂട്യൂബിനെ ഉൾപ്പെടുത്തിയതോടെ പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ ചാർജില്ലാതെ മത്സരങ്ങൾ കാണാനാകും. സോണിലിവിലും മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം ലഭ്യമാകും.

എട്ട് മാസം നീളുന്ന സീസണിൽ 13 ടീമുകളാണ് മത്സരിക്കുന്നത്. ആകെ 163 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണ ഐഎസ്എൽ പഴയ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തും.

കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ, മുംബൈ സിറ്റി, ബംഗളൂരു എഫ്‌സി തുടങ്ങിയ പ്രമുഖ ടീമുകൾക്കൊപ്പം ചർച്ചിൽ ബ്രദേഴ്‌സും ഇത്തവണ ലീഗിന്റെ ഭാഗമാകും. ഇതോടെ ഐഎസ്എൽ ചരിത്രത്തിലെ ആദ്യ ഗോവൻ ഡെർബിക്കും വേദിയൊരുങ്ങും.

Leave a Reply

Your email address will not be published. Required fields are marked *