മുംബൈ: ബോളിവുഡിലെ പ്രമുഖനടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെ ന്നാണ് പ്രാഥമിക വിവരം. 75 വയസ്സായിരുന്നു. നാടകത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങി വിവിധ നിലകളില്‍ പ്രശസ്തനായിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികവ് തെളിയിച്ച അഭിനയപ്രതിഭയായിരുന്നു നാനാ പടേക്കര്‍.
വീട്ടില്‍ അബോധാവസ്ഥതയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു മരണം സ്ഥിരീകരിച്ചത്. ആശുപത്രി നല്‍കുന്ന വിവരം അനുസരിച്ച് പുലര്‍ച്ചെ 5:20 നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ഏകദേശം 45 മിനിറ്റോളം ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
1951 ല്‍ മഹാരാഷ്ട്രയിലെ റായ്പൂരിലെ ജനിച്ച അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. 1978ല്‍ അഭിനയരംഗത്ത് എത്തിയ അദ്ദേഹം അനേകം മറാത്തി, ബോളിവുഡ് സിനിമകളില്‍ അഭിനയമികവ് തെളിയിച്ചു. മറാത്തി, ബോളിവുഡ് സിനിമകളില്‍ മികവ് തെളിയിച്ച അദ്ദേഹത്തിന് മൂന്ന് തവണ അഭിനയത്തിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. അഭിനയ മികവിന് 2013 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
1991 ല്‍ 'പ്രഹാര്‍: ദി ഫൈനല്‍ അറ്റാക്ക്' എന്ന സിനിമ സംവിധാനം ചെയ്തു. രാജു ബന്‍ ഗയ ജെന്റില്‍മാന്‍, അംഗാര്‍, തിരംഗ, ക്രാന്തിവീര്‍ തുടങ്ങി അനേകം സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. രജനീകാന്തിനൊപ്പം കാലാ എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയിലും വേഷമിട്ടു. യശ്വന്ത്, വജൂദ്, ആഞ്ച് എന്നീ ചിത്രങ്ങളില്‍ പടേക്കര്‍ പിന്നണി പാടിയിട്ടുണ്ട്. 1989 ല്‍ പരീന്ദയില്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച നാനാപടേക്കറിന് 1995 ല്‍ ക്രാന്തിവീറിലെയും 1997 ല്‍ അഗ്നിസാക്ഷിയിലെയും പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.