തൃശൂര്‍ : തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പിൽ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പതിനെട്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്ററ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 3.40 ഓടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു.
തലക്കോട്ടുകര റോഡിൽ നിന്നുള്ള യാത്രക്കാരെ കയറ്റുന്നതിനായി സ്വകാര്യ ബസ് പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.അപകടത്തെത്തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.