തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപ വർദ്ധിച്ച് 13,880 രൂപായി. പവന് 520 രൂപ കൂടി 1,11,040 രൂപയായി. ഇന്നലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും അമേരിക്കൻ ബോണ്ട് യീൽഡുകളിൽ ഉണ്ടായ വ്യതിയാനങ്ങളുമാണ് ഇന്ന് സ്വർണവില ഉയരാൻ കാരണം.
സംസ്ഥാനത്ത് വെള്ളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 240 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.