കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ വാഹനമിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ ഒന്നാം പ്രതി സുഹൈലിന്റെയും മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം നീണ്ട വാദം പൂർത്തിയായിരുന്നു.
നെടുമ്പാശ്ശേരി മിനികൂപ്പര് അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി; നാല് പ്രതികൾക്കും ജാമ്യം നിഷേധിച്ചു