സുമാത്രൻ ഒറാങ്ങുട്ടാൻ കുഞ്ഞിനെ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു;രക്ഷപ്പെടുത്തുന്ന വന്യമൃ​ഗത്തെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് ആദ്യം

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃ​ഗത്തെ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *