ഔഷധിയിൽ ഒരു ചികിത്സയും നടത്തിയിട്ടില്ല! സൗന്ദര്യ ചികിത്സാ ആരോപണം നിഷേധിച്ച് ശോഭന ജോർജ്; വി പി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകും

തിരുവനന്തപുരം: ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും ഇതിന് തെളിവായി രേഖകളുണ്ടെങ്കിൽ പുറത്തുവിടണമെന്നും ശോഭന ജോർജ് പറഞ്ഞു. മുട്ടയും ചെമ്പരത്തിമൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോയെന്നും അവർ ചോദിച്ചു. തനിക്കെതിരെ നിയമസഭയിൽ വ്യാജ ആരോപണം ഉന്നയിച്ച വി പി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും ശോഭന ജോർജ് വ്യക്തമാക്കി.

ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യ ചികിത്സ നടത്തിയെന്നാണ് ആരോപണം. മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഇതിനായി ഉപയോഗിച്ചെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയിൽ നടന്ന ചികിത്സയ്ക്കായി സ്ഥാപനത്തിന്റെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തതായും റിപ്പോർട്ടിൽ കണ്ടെത്തിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *