കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൃദയാഘാതമെന്ന് സൂചന

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായെന്നാണ് പ്രാഥമിക സൂചന. ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് പരമേശ്വരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന എംഎൽസി ഗോവിന്ദരാജു ഉടൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആശുപത്രിയിലെത്തി പരമേശ്വരയുടെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങൾ തേടി.

Leave a Reply

Your email address will not be published. Required fields are marked *