നവംബറിൽ വൈദ്യുതി ബിൽ കൂടും; ഇന്ധന സർചാർജ് വർദ്ധിപ്പിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: നവംബറിൽ ഉയർന്ന ഇന്ധന സർചാർജ് പിരിക്കാനൊരുങ്ങി കെഎസ്ഇബി. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് അഞ്ച് പൈസ വച്ചും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസയുമാണ് ഇാടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. സെപ്തംബർ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ 11.92 കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടായതായാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതാണ് ഇന്ധന സർചാർജ് ആയി നവംബറിൽ പിരിക്കുന്നത്.

നിലവിൽ കൽക്കരിയുടെ വിലവർദ്ധനവും കെഎസ്ഇബി ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ മാസം യൂണിറ്റിന് മൂന്ന് പൈസ വച്ചായിരുന്നു ഇന്ധന സർചാർജ് ഈടാക്കിയത്. പത്ത് പൈസ വരെ ഇന്ധന സർചാർജ് ഈടാക്കുന്നതിന് കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ പ്രത്യേക അനുമതി ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *