സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ച് പരിശോധനാ ഫലം.പരാതിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്. കോരുത്തോട് സി.കെ.എം. എച്ച്.എസ്.എസ്. സ്കൂളിലെ താരമാണ് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ താരത്തെ അയോഗ്യനാക്കാൻ തീരുമാനമായി. താരം 400 മീറ്റർ മത്സരത്തിൽ സ്വർണം നേടിയിരുന്നു. ഇതിൽ ഫലം തിരുത്തു വെള്ളി മെഡൽ നേടിയ താരത്തിന് സ്വർണം നൽകും.
സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റര്‍, 400 മീറ്റര്‍, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. താരത്തിന് രണ്ട് ആധാര്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് ആരോപിച്ച് മാര്‍ ബേസില്‍, ഐഡിയല്‍ സ്കൂളുകളാണ് പരാതി നല്‍കിയത്.
പരിശോധന നടത്താന്‍ തയാറായ സര്‍ക്കാറിന് നന്ദിയുണ്ടെന്നും മാധ്യമങ്ങളോട് ഷിബി പറഞ്ഞു. ഈ ഇനത്തില്‍ മാത്രമല്ല, ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍, 600 മീറ്റര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപ് എന്നീ ഇനങ്ങളിലും പ്രായത്തട്ടിപ്പ് പരാതിയുയര്‍ന്നിരുന്നു. ഈ വിദ്യാര്‍ത്ഥികളുടെ ബോണ്‍ ടെസ്റ്റ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.