മദ്യപിച്ച് വാഹനമോടിച്ചു; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് സസ്‌പെൻഷൻ

പൂനെ: ഡ്യൂട്ടിക്കിടെ മദ്യപിച്ച് വാഹനമോടിക്കുകയും മോശമായി പെരുമാറുകയും ചെയ്‌ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. അശ്വിനി ഫുൽചന്ദ് കെകാൻ എന്ന വനിതാ കോൺസ്‌റ്റബിളിനെയാണ് സസ്പെൻഡ് ചെയ്‌തത്. 27ന് പൂനെയിലെ മഞ്ജരിയിലാണ് സംഭവം നടന്നത്.

മദ്യലഹരിയിൽ വാഹനമോടിക്കുന്നതിനിടെ ഉദ്യോഗസ്ഥയ്‌ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇവർ മദ്യപിച്ചതായി സ്ഥിരീകരിച്ചത്. സസ്‌പെൻഷൻ കാലയളവിൽ സ്വകാര്യ ജോലിയിലോ ബിസിനസിലോ ഏർപ്പെടാൻ ഉദ്യോഗസ്ഥയ്‌ക്ക് അനുമതിയുണ്ടാകില്ല. മുൻകൂർ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷൻ പരിധി വിട്ടുപോകാനും പാടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആർ.ടി.ഐ പ്രവർത്തകനായ ഒരാളാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ നേരത്തേ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൊലീസുകാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വീഡിയോ പങ്കിട്ടത്. ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥ കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് സമീപത്തുണ്ടായിരുന്നവരുമായി തർക്കിക്കുന്നതും മോശമായി പെരുമാറുന്നതും കാണാം.

Lady constables driving under the influence of alcohol. A vehicle without number plates. Who is enforcing the law when those expected to uphold it are breaking it?

Has Pune become a city where traffic rules are a joke, the powerful get away with anything, and accountability is DEAD? Pune deserves answers, not excuses. WHO WILL SAVE PUNE?

#PuneCarAccident #DrinkAndDrive #PunePolice #RichBrats #RoadSafety #SavePune

Leave a Reply

Your email address will not be published. Required fields are marked *