ഹിമാചലില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ തീരുമാനമായില്ല ; സംസ്ഥാനത്ത് പവര്‍കട്ട് തിരിച്ചുവരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് തിരിച്ചുവരുന്നു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ സംസ്ഥാനം വീണ്ടും പവര്‍കട്ടിലേക്ക് പോകും. ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ പ്രതിസന്ധി എങ്ങിനെ പരിഹരിക്കുമെന്ന് നിശ്ചയമില്ല. സംസ്ഥാനത്ത് 1289 മെഗാവാട്ട് കുറവുണ്ടെന്നാണ് കെ.എസ്.ഇ.ബി. സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

നേരത്തേ ഹിമാചലില്‍ നിന്നും വൈദ്യുതി വാങ്ങിയതിനെ തുടര്‍ന്നാണ് പവര്‍കട്ടിനെ മറികടക്കാന്‍ സംസ്ഥാനവൈദ്യുതി ബോര്‍ഡിന് കഴിഞ്ഞത്. എന്നാല്‍ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് വാങ്ങിയിരുന്ന വൈദ്യുതിയുടെ കാലാവധി തീരുകയാണ്. പുതുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നത് പ്രതിസന്ധി കൂട്ടുന്നുണ്ട്. എന്നാല്‍ കരാര്‍ നീട്ടുന്ന കാര്യത്തിലോ വൈദ്യുതി വാങ്ങുന്ന കാര്യത്തിലോ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കേരളം പുതിയ കരാറിന് അപേക്ഷ നല്‍കാത്ത സാഹചര്യത്തിന് പുറമേ ഹിമാചലില്‍ നിന്നും കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങാന്‍ രാജസ്ഥാന്‍ രംഗത്ത് വന്നിരിക്കുന്നത് കേരളത്തിന് മറ്റൊരു ഭീതിയായി മാറിയിട്ടുണ്ട്.

കേരള വാർത്തകൾ

പ്രതിസന്ധി സര്‍ക്കാരിനെ രേഖാമൂലം അറിയിക്കും. കെ.എസ്.ഇ.ബി. കത്തു നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗം ഉയര്‍ന്ന തോതില്‍ തുടരുന്നതും, ആവശ്യത്തിന് വൈദ്യുതി പുറത്തുനിന്ന് ലഭ്യമാകാത്തതും ലോഡ് ഷെഡിംഗിന് കാരണമായേക്കാം. ഇതിന് പുറമേ പ്രതിസന്ധിക്കൊപ്പം ഉപഭോക്താക്കള്‍ക്ക് മേല്‍ അധിക സാമ്പത്തിക ബാധ്യതയായി പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് 5 പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് 4 പൈസയും വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനും നീക്കങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *