ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോട്ടയം: ചങ്ങനാശേരിയില്‍ എസ്.ബി. കോളേജിന് സമീപമുള്ള വീട്ടില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി മുനിസിപ്പല്‍ പാര്‍ക്കിന് സമീപത്തെ കരിങ്കട വീട്ടിലാണ് മൂന്ന് പേരെ തൂങ്ങി നില്‍ക്കുന്ന വിധത്തില്‍ കണ്ടെത്തിയത്. സാജു ആന്റണി (64), ഭാര്യ അനു (54), മകന്‍ സബിന്‍ (34) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. സാമ്പത്തീക പ്രതിസന്ധിയാണോ സംഭവത്തിന് പിന്നിലെന്ന് പരിശോധിക്കുകയാണ് പോലീസ്.

ഇന്ന് രാവിലെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നി വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടത്. സാജു ആന്റണിയെയും ഭാര്യയെയും കിടപ്പുമുറിയിലും, മകന്‍ സബിനെ സ്റ്റോര്‍ റൂമിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത് മറ്റ് അതിക്രമങ്ങളോ ബലപ്രയോഗങ്ങളോ നടന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. എങ്കിലും മരണത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തത വന്നിട്ടില്ല. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. സബിന്റെ ഭാര്യ നിലവില്‍ വിദേശത്താണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *