രാജീവ് ചന്ദ്രശേഖറുടെ ഇടപെടല്‍; അമൃത, രാജ്യറാണി എക്‌സ്പ്രസുകള്‍ക്ക്‌ ആധുനിക കോച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൂടി സര്‍വീസ്‌ നടത്തുന്ന രണ്ട്‌ ട്രെയിനുകള്‍ക്കുകൂടി ആധുനിക പാസഞ്ചര്‍ കൊച്ചുകളായ എല്‍.എച്ച്‌.ബി. കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ. അമൃത എക്‌സ്പ്രസ്‌, നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്‌ എന്നിവയിലാണ്‌ എല്‍.എച്ച്‌.ബി. കോച്ചുകള്‍ എത്തുന്നത്‌. അമൃതയില്‍ 22 കോച്ചുകളും രാജ്യറാണിയില്‍ 15 പുതിയ കോച്ചുകളും എത്തും. കേരളത്തിലെ റെയില്‍ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമാണ്‌ പുതിയ കോച്ചുകള്‍ എന്നത്‌.

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍, പി.കെ. കൃഷ്‌ണദാസ്‌ എന്നിവര്‍ കഴിഞ്ഞ ആഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയില്‍ ഉന്നയിച്ച പ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു ഇത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവിനും നന്ദി അറിയിക്കുന്നതായി രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു. കൊല്ലം-കോട്ടയം മെമു സര്‍വീസ്‌ എറണാകുളത്തേക്ക്‌ നീട്ടണമെന്ന യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യവും റെയില്‍വേ കഴിഞ്ഞദിവസം അംഗീകരിച്ച്‌ ഉത്തരവ്‌ ഇറക്കിയിരുന്നു.

സർക്കാർ ഉത്തരവുകൾ കാണൂ

Leave a Reply

Your email address will not be published. Required fields are marked *