ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർക്ക് തിരിച്ചടി; രാജ്യത്ത് വാണിജ്യ സിലിണ്ടർ വിലയിൽ വീണ്ടും വർദ്ധന

തിരുവനന്തപുരം: വാണിജ്യ സിലിണ്ടർ വിലയിൽ വീണ്ടും വർദ്ധന. സിലിണ്ടറിന് 12.50 രൂപ കൂട്ടി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 2840 രൂപയും കോഴിക്കോട് 2870 രൂപയും തിരുവനന്തപുരത്ത് 2860 രൂപയുമാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില.

കഴിഞ്ഞ മാസം 66.50 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നനിലയിൽതന്നെ തുടരുന്നതാണ് വിലവർദ്ധനവിന് കാരണം. വാണിജ്യ സിലിണ്ടറിന്റെ വിലവർദ്ധന ഹോട്ടൽ മേഖലയെ സാരമായി ബാധിക്കുമെന്നിരിക്കെ പുറത്തുനിന്നുള്ള ഭക്ഷണത്തിന് ഇനിയും വില കൂടുമോയെന്ന ആശങ്ക നിലനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *