ജനശതാബ്ദി യാത്രക്കാർ ശ്രദ്ധിക്കുക, ജനുവരി ഒന്നുമുതൽ ടിക്കറ്റ് നിരക്കിൽ മാറ്റം; സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കി റെയിൽവേ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ട്രെയിൻ സർവീസുകളിലൊന്നായ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്ര് പദവി ഒഴിവാക്കാൻ റെയിൽവെ തീരുമാനിച്ചു. തിരുവനന്തപുരം–കോഴിക്കോട്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളെയാണ് സൂപ്പർഫാസ്റ്റ് വിഭാഗത്തിൽനിന്ന് സാധാരണ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നത്.

2027 ജനുവരി ഒന്നുമുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നതോടെ ടിക്കറ്റ് നിരക്കിലും മാറ്റം വരും. നിലവിൽ സൂപ്പർഫാസ്റ്റിന്റെ ടാർജാണ് ഈാടാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നോൺ എസി ടിക്കറ്റുകൾക്ക് 15 രൂപയും എസി ടിക്കറ്റുകൾക്ക് 45 രൂപയും വരെ കുറവുണ്ടാകാം.

പദവി മാറ്റത്തിനൊപ്പം രണ്ട് ജനശതാബ്ദി ട്രെയിനുകളുടെയും നമ്പറുകളിലും മാറ്റമുണ്ടാകും. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിയുടെ പുതിയ നമ്പർ 16376/16375 ആയിരിക്കും. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിയുടെ പുതിയ നമ്പർ 16380/16379 ആകും. അടുത്ത വർഷം ജനുവരി ഒന്നോടെയാണ് പുതിയ നമ്പറുകൾ പ്രാബല്യത്തിൽ വരുന്നത്.

ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നുണ്ടെങ്കിലും നിലവിലെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാർക്ക് പതിവ് സമയത്തുതന്നെ ട്രെയിനുകളിൽ യാത്ര ചെയ്യാനാകും. ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിൻ നമ്പറിലെ മാറ്റവുമാണ് പ്രധാന പരിഷ്കാരങ്ങൾ.

നിശ്ചിത ശരാശരി വേഗം കൈവരിക്കുന്ന ട്രെയിനുകൾക്കാണ് സൂപ്പർഫാസ്റ്റ് പദവി നൽകുന്നത്. റെയിൽവേയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത ട്രെയിനുകളുടെ വിഭാഗം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൂപ്പർ ഫാസ്റ്റ് പദവി ഒഴിവാക്കുന്നതോടെ അധിക സർചാർജ് ഈടാക്കുന്നതും അവസാനിക്കും. ജനശതാബ്ദി ട്രെയിനുകളെ ആശ്രയിക്കുന്ന ദിവസേനയുള്ള യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും പുതിയ തീരുമാനം സാമ്പത്തികമായി ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *