സ‌ർക്കാരും പൊലീസും ഇരയോടൊപ്പം,​ കുട്ടികളുടെ കുറ്റകൃത്യം സംരക്ഷിക്കുന്ന രീതി ശരിയല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ സർക്കാരും പൊലീസും ഇരയോടൊപ്പമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു,​ ആ പാവപ്പെട്ട മനുഷ്യൻ എന്തുതെറ്റ് ചെയ്തിട്ടാണ്?​. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കോടതിവിധി ഗൗരവമായി കാണണമെന്നും കുട്ടികളാണെങ്കിലും അവർ ചെയ്യുന്ന കുറ്റങ്ങൾക്ക് സംരക്ഷണം നൽകുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ചേരാനല്ലൂർ കേസിൽ ജാമ്യം ലഭിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും. ജുവനൈൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികൾ ഇങ്ങനെ തുടങ്ങിയാൽ നാട് എവിടെച്ചെന്ന് നിൽക്കും. ചേരാനല്ലൂരിൽ സർക്കാരും പൊലീസും നൂറുശതമാനവും പാവപ്പെട്ട കുടുംബത്തോടൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവായ ജഡ‌്‌ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തു,​ അന്വേഷണത്തോട് സഹകരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അഡിഷണൽ ജഡ‌്‌ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ 17കാരന് അഡിഷണൽ സെഷൻസ് കോടതിയും ജാമ്യം നീട്ടി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *