ഇതാണ് ശരിക്കും ദീപാവലി, ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ അപൂർവ ദൃശ്യങ്ങൾ പുറത്തുവിട്ട് ശുഭാംശു ശുക്ള

ന്യൂഡൽഹി: ഭൂമിയിലെ ഇടിമിന്നലിന്റെ ബഹിരാകാശത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള. ദീപാവലി പടക്കങ്ങൾ പൊട്ടുമ്പോഴുള്ള ദൃശ്യങ്ങൾക്ക് സമാനമാണിവ.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് (ഐഎസ്എസ്) പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഭൂമിക്കുമുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുമ്പോൾ താഴെ മേഘങ്ങൾക്കും അന്തരീക്ഷത്തിനും ഇടയിൽ മിന്നലുകൾ പ്രകാശിക്കുന്ന ദൃശ്യങ്ങളാണിവ. ദീപാലി ദിനത്തിന് തൊട്ടുതലേന്നാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിയെയും ബഹിരാകാശ യാത്രയ്ക്കിടെ താൻ കണ്ട വിസ്മയകാഴ്ചകളെയും തമ്മിൽ ബന്ധിപ്പിച്ച കുറിപ്പും ദൃശ്യങ്ങൾക്കൊപ്പം ശുഭാംശു ശുക്ള പങ്കുവച്ചിട്ടുണ്ട്. 2025 ജൂണിൽ ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി നടത്തിയ ബഹിരാകാശ യാത്രക്കിടെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായി.

ഭ്രമണപഥത്തിൽ നിന്ന് നോക്കുമ്പോൾ മിന്നലുകൾ പ്രകൃതിയുടെ സ്വന്തം വെടിക്കെട്ടുപോലെയാണ് തോന്നിയത്. പ്രപഞ്ചത്തിനും പ്രകാശം ആഘോഷിക്കാൻ അതിന്റേതായ വഴികളുണ്ടെന്ന അപ്രതീക്ഷിതവും മനോഹരവുമായ ഓർമ്മപ്പെടുത്തലുകളായിരുന്നു ആ ദൃശ്യങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *