നെ​ത​ന്യാ​ഹു​ ​പു​റ​ത്തേ​ക്ക്,​ ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് പ്രസിഡന്റ് ഹെർസോഗ്

ടെ​ൽ​ ​അ​വീ​വ് :​ ​ഇ​സ്ര​യേ​ലി​ൽ​ ​മ​ദ്ധ്യ​പ​ക്ഷ​ ​യാ​ഷ​ർ​ ​പാ​ർ​ട്ടി​ ​നേ​താ​വും​ ​മു​ൻ​ ​ആ​ർ​മി​ ​ത​ല​വ​നു​മാ​യ​ ​ഗാ​ഡി​ ​ഐ​സ​ൻ​കോ​ട്ടി​ന് ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ത്തി​നു​ള്ള​ ​അ​ധി​കാ​രം​ ​പ്ര​സി​ഡ​ന്റ് ​ഐ​സ​ക് ​ഹെ​ർ​സോ​ഗ് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​കൈ​മാ​റി.​ ​ഇ​തോ​ടെ​ ​ഇ​സ്ര​യേ​ൽ​ ​ച​രി​ത്ര​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ലം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ദ​ത്തി​ലി​രു​ന്ന​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​വി​ന് ​അ​ധി​കാ​രം​ ​ന​ഷ്ട​മാ​കും.​ ​ഐ​സ​ൻ​കോ​ട്ടി​നും​ ​സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും​ 28​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാം.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ 14​ ​ദി​വ​സം​ ​അ​ധി​കം​ ​ല​ഭി​ക്കും.

120​ ​അം​ഗ​ ​പാ​ർ​ല​മെ​ന്റി​ലെ​ 67​ ​അം​ഗ​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​ ​നേ​ടി​യ​തോ​ടെ​യാ​ണ് ​ഐ​സ​ൻ​കോ​ട്ടി​നെ​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ത്തി​ന് ​ക്ഷ​ണി​ച്ച​ത്.​ 61​ ​ആ​ണ് ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷം.​ഐ​സ​ൻ​കോ​ട്ടി​ന്റെ​ ​പ്ര​തി​പ​ക്ഷ​ ​സ​ഖ്യ​ത്തി​ന് 48​ ​സീ​റ്റാ​ണ് ​ല​ഭി​ച്ച​ത്.​ 19​ ​സീ​റ്റു​ള്ള​ ​അ​റ​ബ് ​പാ​ർ​ട്ടി​ക​ൾ​ ​കൂ​ടി​ ​പി​ന്തു​ണ​ച്ച​തോ​ടെ​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ത്തി​ന് ​വ​ഴി​യൊ​രു​ങ്ങി.​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​അം​ഗ​ങ്ങ​ൾ​ ​ചൊവ്വാഴ്‌ച ​മ​ത​ല​യേ​ൽ​ക്കും.​ ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​റും​ ​വ​രെ​ ​നെ​ത​ന്യാ​ഹു​ ​കാ​വ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​തു​ട​രും.

66​ ​കാ​ര​നാ​യ​ ​ഐ​സ​ൻ​കോ​ട്ട് ​ഇ​സ്ര​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ,​ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ ​ആ​ദ്യ​ ​മി​സ്രാ​ഹി​ ​ജൂ​ത​വം​ശ​ജ​നാ​കും.​ ​മൊ​റോ​ക്കോ,​​​ ​ഇ​റാ​ക്ക്,​​​ ​സി​റി​യ,​​​ ​ഈ​ജി​പ്റ്റ്,​​​ ​യെ​മ​ൻ​ ​തു​ട​ങ്ങി​യ​ ​ഇ​ട​ങ്ങ​ളി​ൽ​ ​വേ​രു​ക​ളു​ള്ള​വ​രാ​ണ് ​മി​സ്രാ​ഹി​ ​ജൂ​ത​ർ.​ ​ഐ​സ​ൻ​കോ​ട്ടി​ന്റെ​ ​കു​ടും​ബ​ത്തി​ന് ​മൊ​റോ​ക്ക​ൻ​ ​വേ​രു​ക​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *