ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

പാലക്കാട്: മണ്ണാ‌ർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. മണ്ണാ‌ർക്കാട് പെരുമ്പടാരി സ്വദേശികളാണ് ഇവർ. ഷിഫാനത്ത് എന്ന യുവതിയും ഇവരുടെ സഹോദരിയും മൂന്ന് കുട്ടികളുമാണ് വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിൽ കഴിയുന്നത്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

സ്വന്തം വീട്ടിൽ നിന്നുമാറി ചങ്ങലങ്ങീരി നായാടിക്കുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഷിഫാനത്ത് ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു. എന്നാൽ വിവാഹമോചനം നേടിയിട്ടില്ലെന്നാണ് വിവരം. വിഷം എങ്ങനെയാണ് ഉള്ളിൽ ചെന്നതെന്ന് വ്യക്തമല്ല. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *