സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആണവ വൈദ്യുതി നിലയത്തിന്റെ സാധ്യത തേടി സർക്കാർ

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ ചെറു ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. പഞ്ചവത്സര പദ്ധതിക്കായുള്ള ആസൂത്രണ ബോർഡ് രേഖയിൽ ചെറു ആണവ നിലയത്തിനുള്ള പദ്ധതിയും ഇടംപിടിച്ചു. 15-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയിലാണ് ആണവ നിലയങ്ങളുടെ സാധ്യത തേടുന്നതിനെ കുറിച്ച് പറയുന്നത്.

തടസ്സമില്ലാതെ കേരളത്തിലെ വൈദ്യുത പ്രതിസന്ധിയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആണവ നിലയങ്ങളുടെ സാധ്യത തേടുന്നതിനെ കുറിച്ച് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിയാക്ടറുകൾ സ്ഥാപിക്കുക എന്നതാണ് പ്രധാനം. എന്നാൽ ഇത് എവിടെയൊക്കെ സ്ഥാപിക്കണം എന്നകാര്യത്തിലടക്കം പരിശോധനകൾ ഉണ്ടാകും.കേന്ദ്രസർക്കാർ രൂപവത്കരിച്ച പദ്ധതിയാണ് ഇതെങ്കിലും രാജ്യത്ത് എവിടെയും ചെറു ആണവ വൈദ്യുത നിലയം ഇതുവരെ യാഥാർഥ്യമായിട്ടില്ല.

മാപ്പുകൾ കാണുക

ന്യൂക്ലിയാർ എനർജി മിഷന്റെ ഭാഗമായാണ് ചെറു ആണവ നിലയ പദ്ധതി 2025-ലെ കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിൽ ചെറു ആണവ നിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ തുടങ്ങിയിരുന്നു. ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാനായിരിക്കെയാണ് ആണവോർജ കോർപ്പറേഷനുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. 2027-2032 വർഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിക്കായുള്ള ആസൂത്രണ ബോർഡിന്റെ 'അപ്രോച്ച് പേപ്പറി'ലെ ഊർജവിഭാഗത്തിലാണ് ചെറു ആണവ നിലയത്തെ കുറിച്ച് പരാമർശിക്കുന്നത്. ദീർഘകാലത്തേക്ക് മുഴുവൻ സമയവും വൈദ്യുതി എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമായി രേഖയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *