കാസര്‍ഗോഡ് എപിപി നിയമനത്തില്‍ വിവാദം ; നല്‍കിയ പട്ടിക കാറ്റില്‍ പറത്തി; സിപിഎം പ്രതിനിധി എടുത്തെന്ന് യൂത്ത്‌കോണ്‍ഗ്രസ്

കാസര്‍ഗോഡ്: അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി ഇടതു അനുകൂല സംഘടനയില്‍ പെടുന്ന ആളെ നിയമിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ തഴഞ്ഞെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഫേസ്ബുക്കിലും മറ്റും പ്രതിഷേധം രേഖപ്പെടുത്തിയ യൂത്ത്‌കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കെ.പി.സി.സി. യ്ക്ക് ഔദ്യോഗികമായി പരാതി നല്‍കാനുള്ള നീക്കത്തിലുമാണ്.

ഇടത് അനുകൂല സംഘടനയുമായി ചേര്‍ന്ന് പോകുന്ന വിദ്യാധരന്‍ നമ്പ്യാരെ അഡീഷണല്‍ പബ്്‌ളിക് പ്രോസിക്യൂട്ടറാക്കിയതിലാണ് വിമര്‍ശനം. കോണ്‍ഗ്രസ് നല്‍കിയ പട്ടിക കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയത് എന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പണം പോലും വാങ്ങാതെ കേസുകള്‍ നടത്തിയ അഭിഭാഷകരുടെ പേരുകള്‍ ചര്‍ച്ച നടത്തിയാണ് മുകളിലേക്ക് നല്‍കിയത്. എന്നാല്‍ അതെല്ലാം തഴഞ്ഞാണ് ഇടത് സഹയാത്രികനായി അഭിഭാഷകനെ അഡീഷണല്‍ പബ്‌ളിക് പ്രോസിക്യുട്ടറായി നിയോഗിച്ചതെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *