തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്) ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു. കെഎഎസിന്റെ ചട്ടങ്ങളിൽ ഭേദഗതിവരുത്താനാണ് സർക്കാർ നീക്കം. ഇതിനായി കരട് വിജ്ഞാപനം പുറത്തിറക്കി.29 വകുപ്പുകളിലെ ഒഴിവുകൾ മാറ്റിവെക്കണമെന്ന പ്രധാനചട്ടം ഒഴിവാക്കും. ഈ വകുപ്പുകളിലെ 10% രണ്ടാം ഗസറ്റഡ് തസ്തികകൾ കെഎഎസിന് മാറ്റിവെക്കണമെന്നായിരുന്നു ചട്ടം. ഇതാണ് ഒഴിവാക്കുന്നത്. ഇനി ഏത് തസ്തികയിൽ നിയമിക്കണമെന്നത് സർക്കാരിന് തീരുമാനിക്കാം.
അന്താരാഷ്ട്ര വാർത്ത
എട്ടു വർഷം സർവീസ് പൂർത്തിയാക്കിയാൽ ഐഎഎസിനു പരിഗണിക്കാമെന്ന ചട്ടവും ഒഴിവാക്കി. കെഎഎസ് ആദ്യ ബാച്ചിലുളളവർക്കം ഭേദഗതി ബാധകം. രണ്ടാം ബാച്ചിന്റെ റാങ്ക് കാലവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് ഭേദഗതി. എന്നാൽ നീക്കത്തെ എതിർത്ത് ഉദ്യോഗാർഥികൾ രംഗത്തെത്തിയത്. കെഎഎസിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന ഭേദഗതിയെന്ന് ഉദ്യോഗാർഥികൾ. കേഡർ ശക്തിപ്പെടുത്തി കെഎഎസിൽ കൂടുതൽ നിയമനങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. 2026 ജനുവരി 30നാണ് കെ എ എസ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. പി എസ് സി നോട്ടിഫിക്കേഷൻ പ്രകാരം 31 തസ്തികകളിലേക്കാണ് നിയമനം നടക്കേണ്ടത്.രണ്ടാം കെ.എ.എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി 2027 ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് ചട്ടഭേദഗതിക്കുള്ള നീക്കം. 31 തസ്തികകളിലേക്ക് നിയമനം നടത്താൻ 200 പേരുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ നിയമനങ്ങൾ വൈകുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, തസ്തിക സംവരണ രീതിയിലും ഐ.എ.എസ് പരിഗണനയിലും വരുത്തുന്ന മാറ്റങ്ങൾ കെ.എ.എസിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന ആശങ്ക ഉദ്യോഗാർഥികൾക്കിടയിൽ ഉയർന്നിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് എന്ന രീതിയിൽ കെഎഎസ് എന്ന ആശയം കൊണ്ടുവന്നത്. 2013ല്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ. ഭരത് ഭൂഷണിന്റെ നേതൃത്വത്തിൽ കെഎഎസിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ടും സമർപ്പിച്ചു. പിന്നീട് വന്ന പിണറായി സര്‍ക്കാരാണ് കെഎഎസ് രൂപീകരിച്ചത്. 2021ലെ ആദ്യ ബാച്ചിൽ 105 കേഡർ തസ്തികളിലേക്ക് നിയമനം നടത്തി.
അതിനുശേഷം ഓള് ഇന്ത്യ സര്‍വീസ് മാതൃകയില്‍ വിവിധ ബോര്‍ഡുകളിലേക്കും സ്ഥാപനങ്ങളിലേക്കും കെഎഎസില്‍ നിന്ന് ഡെപ്യൂട്ടേഷന് നല്‍കാനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ബാച്ചിന് നിയമനം നടത്താന്‍ തീരുമാനിച്ചത്. അതനുസരിച്ചു കേഡര്‍ അംഗബലത്തിന്റെ 30% റിസര്‍വായി രൂപീകരിച്ചു, 31 ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ടും ചെയ്തു. രണ്ടു വര്‍ഷത്തിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ 46 തസ്തികകളുടെ ചുരുക്കപ്പട്ടികയും സര്‍ക്കാര്‍ തയാറാക്കി. ഇതിന്റെ അവസാനഘട്ട പ്രക്രിയയായി 31 തസ്തികകൾ നിശ്ചയിച്ച് നിയമന ഉത്തരവ് ഇറക്കേണ്ട പ്രക്രിയ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
മാപ്പുകൾ കാണുക