തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്‌ ഇല്ലെങ്കില്‍ ഇന്ധനവുമില്ല! കാലാവധി നാലുവര്‍ഷമാക്കും

ഇന്‍ഷുറന്‍സ്‌ ഇല്ലെങ്കില്‍ ഇന്ധനവുമില്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞമാസം നാലിന്‌ സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ്‌ പുതിയ നീക്കം. ഇത്‌ നടപ്പായാല്‍, തേര്‍ഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്ക്‌ പമ്പുകളില്‍നിന്ന്‌ ഇന്ധനം ലഭിക്കില്ല.

പൈലറ്റ്‌ പദ്ധതി രൂപീകരിക്കാന്‍ ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റിയോടും റോഡ്‌ ഗതാഗതമന്ത്രാലയത്തോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ആദ്യഘട്ടം ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും അഞ്ച്‌ പമ്പുകളില്‍ വീതം നടപ്പാക്കാനാണ്‌ കേന്ദ്ര റോഡ്‌ ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം. ഗതാഗതനിയമലംഘനം ആവര്‍ത്തിച്ചാല്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധിപ്പിക്കുന്നതും ആലോചനയിലുണ്ട്‌.

പമ്പുകളില്‍ ഓട്ടോമേറ്റഡ്‌ നമ്പര്‍ പ്ലേറ്റ്‌ റെക്കഗ്‌നീഷന്‍ ക്യാമറകള്‍ സ്‌ഥാപിക്കും. ഇന്‍ഷുറന്‍സ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെയും വാഹന്‍ പോട്ടലിലെയും വിവരങ്ങള്‍ ഇവയുമായി സംയോജിപ്പിക്കും. പദ്ധതി വിജയമെങ്കില്‍ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

ജി. അരുണ്‍

Leave a Reply

Your email address will not be published. Required fields are marked *