മണ്ഡല പുനർനിർണയ ബില്ലും വനിത സംവരണ ബില്ലും കൊണ്ടുവരാൻ നീക്കം,​ നവംബർ 30 മുതൽ പ്രത്യേക പാർലമെന്റ് സമ്മേളനം

ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നു. നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് പ്രത്യേക സമ്മേളനം ചേരുക. 30ന് ലോക്‌സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും അത്യാവശ്യ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ചേരുന്നതിന് അനുമതി തേടിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.

മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും ഈ സമ്മേളനത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ബില്ല് പാസാക്കുന്നതിന് പ്രതിപക്ഷത്ത് ചില കക്ഷികളുടെ പിന്തുണ കേന്ദ്രസർക്കാരിന് കിട്ടിയെന്നാണ് വിവരം. കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ഡി.എം.കെയും ബി.ജെ.പിയുമായി സഖ്യത്തിന് ശ്രമിക്കുന്ന എൻ.സി.പിയുടെയും നിലപാട് ബില്ല് അവതരണത്തിൽ നിർണായകമാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *