ഇടുക്കി കോവിലൂരിലെ ജാതിവിലക്ക്; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം, കലക്ടറോട് റിപ്പോർട്ട് തേടി

ഇടുക്കി: വട്ടവട കോവിലൂരിൽ ചക്ലിയ സമുദായത്തിൽപ്പെട്ടവർക്ക് പൊതുജലസ്രോതസ്സിൽ ഇറങ്ങുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും അപ്രഖ്യാപിത വിലക്കുണ്ടെന്ന വാർത്തയിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ കലക്ടറോടും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് ഒരിടത്തും ജാതിവിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പൊതുജലസ്രോതസ്സുകൾ ഉപയോഗിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഒരു വിഭാഗത്തിന് വിലക്കേർപ്പെടുത്തുന്നുവെന്ന ആരോപണം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. സംഭവത്തിന്റെ യാഥാർഥ്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *