എഥനോൾ വിവാദം: എണ്ണക്കമ്പനികൾക്കെതിരെ കർണാടകയുടെ നടപടി; ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് കേരളം മൂന്നാം തവണയും കത്ത് നൽകി

സംഭവത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ലീഗൽ മെട്രോളജി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്നും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എഥനോൾ മിശ്രണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ മിശ്രണ കേന്ദ്രത്തിൽ തന്നെ ക്രമക്കേട് കണ്ടെത്തിയത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

നിയമപ്രകാരം സാമ്പിളുകൾ 30 ദിവസത്തിനുള്ളിൽ പരിശോധിക്കണം. അതിനാൽ ഡിസംബർ ആദ്യവാരം വരെ എണ്ണക്കമ്പനികളുടെ നിലപാട് അറിയാൻ സർക്കാർ കാത്തിരിക്കും. അതിനുശേഷം പരിശോധനയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

എണ്ണക്കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകാൻ തയ്യാറാകാത്തതിൽ ഇടപെടൽ ആവശ്യപ്പെട്ട് പമ്പുടമകളുടെ സംഘടന കേന്ദ്ര പെട്രോളിയം മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന സർക്കാരും കേന്ദ്രത്തിന് വിഷയത്തിൽ കത്തയച്ചിരുന്നു. പരിശോധനാഫലം പുറത്തുവരാൻ വൈകുന്നതിൽ ആശങ്കയുണ്ടെന്ന് പമ്പുടമകളുടെ സംഘടനയും വ്യക്തമാക്കി.

നിലവിൽ സിലിണ്ടറിക്കൽ മെത്തേഡ് എന്ന പരമ്പരാഗത രീതിയിലാണ് കേരളത്തിൽ എഥനോൾ അളവ് പരിശോധിക്കുന്നത്. പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കണ്ടെത്തിയാൽ ശുദ്ധമായ പെട്രോൾ ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികൾ സർക്കാർ പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *