14 വയസും 11 മാസവും പ്രായമുള്ളപ്പോഴാണ് ജെൻസി ഈ നേട്ടം സ്വന്തമാക്കിയത്. 2002ൽ 15 വയസും 10 മാസവും പ്രായമുള്ളപ്പോൾ ഐടിഎഫ് ഹൈദരാബാദ് ടൂർണമെന്റിന്റെ ഫൈനലിലെത്തിയ സാനിയ മിർസയായിരുന്നു ഇതുവരെ റെക്കോർഡിന് ഉടമ. രണ്ട് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന സാനിയയുടെ നേട്ടമാണ് ജെൻസി തിരുത്തിയത്.
കരിയറിൽ ആദ്യമായാണ് ജെൻസി ഒരു പ്രൊഫഷണൽ ടെന്നീസ് ടൂർണമെന്റിന്റെ സിംഗിൾസ് ഫൈനലിലെത്തുന്നത്. ചെറുപ്രായത്തിൽ തന്നെ സ്വന്തമാക്കിയ ഈ ചരിത്രനേട്ടം ഇന്ത്യൻ ടെന്നീസിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.