വൻമയക്കുമരുന്ന് വേട്ട; കുവൈറ്റിൽ ഭരണ കുടുംബാംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭരണകുടുംബത്തിലെ ഒരംഗം ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇവരിൽ നിന്ന് മയക്കുമരുന്നുകളും ലഹരി ഗുളികകളും പിടിച്ചെടുത്തു. 1.2 കിലോഗ്രാം ഹാഷിഷ്,​ 262 ലിറിക്ക ക്യാപ്സ്യൂളുകൾ,​ 200 ട്രമഡോൾ ഗുളികകൾ,​ 100 സാനാക്സ് ഗുളികകൾ,​ മയക്കുമരുന്ന അടങ്ങിയതായി സംശയിക്കുന്ന 38 ഗുളികകൾ,​ മയക്കുമരുന്ന് അളക്കുന്നതിനുള്ള നാല് ത്രാസുകൾ എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്.

അറസ്റ്റിലായവരെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളിും പബ്ലിക് പ്രോസിക്യൂഷന്റെ മയക്കുമരുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. പദവിയോ സാമൂഹിക സ്ഥാനമോ പരിഗണിക്കാതെ എല്ലാവർക്കും ഒരുപോലെയാണ് നിയമമെന്ും ആർക്കും പ്രത്യേക പരിഗണനയോ ഇളവുകളോ നൽകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *