പടയപ്പ വീണ്ടും ഭീതിപരത്തുന്നു, മൂന്നാറിൽ പഞ്ചായത്തംഗം സഞ്ചരിച്ച കാർ തകർത്തു

മൂന്നാർ: വീണ്ടും ഭീതി പരത്തി പടയപ്പ കാട്ടാന. മൂന്നാർ ഗ്രാമപഞ്ചായത്ത് അംഗം ആർ. കറുപ്പസ്വാമി സഞ്ചരിച്ചിരുന്ന വാഹനമാണ് പടയപ്പ ആക്രമിച്ച് തകർത്തത്. മറയൂർ–ഉടുമൽപേട്ട സംസ്ഥാനപാതയിൽ കനിമല എസ്റ്റേറ്റിന് സമീപം ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. റോഡിലേക്ക് പാഞ്ഞെത്തിയ പടയപ്പ പഞ്ചായത്ത് അംഗം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

വാഹനത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ആനയുടെ ആക്രമണത്തിൽ വാഹനം തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ സമയം നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോയിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് മൂന്നാറിലെ ആർ.ടി.സി. സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. മൂന്നാർ മേഖലയിൽ പടയപ്പയുടെ സാന്നിദ്ധ്യം വീണ്ടും യാത്രക്കാരിലും നാട്ടുകാരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *