ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത. കൊല്ലം പത്തനംതിട്ട ആലപ്പുഴ ഉള്‍പ്പെടെ 11 ജില്ലകളില്‍ മഴമുന്നറിയിപ്പ്. എറണാകുളം തൃശൂര്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം കോട്ടയം ഇടുക്കി പാലക്കാട് മലപ്പുറം വയനാട് കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. എറണാകുളം ഇടുക്കി ജില്ലകളില്‍ നാളെയും ഓറഞ്ച് അലേര്‍ട്ട്.

24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം തിരുവനന്തപുരം നഗരത്തില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും (11/06/2026) നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം തലസ്ഥാനത്ത് കനത്ത കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കരമന തളിയിലാണ് ആറിന്റെ തീരത്തുള്ള വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു വീണത്. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ഷീറ്റും കമ്പികളും ഏറെ ദുരത്തേക്കു തെറിച്ചുവീണു. ഉച്ചയ്ക്കു രണ്ടു മണിയ്ക്കാണ് ഈ മേഖലയില്‍ കനത്ത കാറ്റടിച്ചത്. വീടുകളില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

 

Leave a Reply

Your email address will not be published. Required fields are marked *