ഫിഫ ലോകകപ്പ് 2026: ഫുട്‌ബോള്‍ ലോകകപ്പ് ഭരിക്കുമോ ഈ തന്ത്രം, എന്താണ് ബസ് പാര്‍ക്കിങ്?

2026 ഫുട്‌ബോള്‍ ലോകകപ്പ് മൈതാനങ്ങളില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കാണാന്‍ പോകുന്ന തന്ത്രം ഒരുപക്ഷേ ഇതായിരിക്കും. കാരണം, ചെറുരാജ്യങ്ങളുടെ സാന്നിധ്യം തന്നെ ബസ് പാര്‍ക്കിങ്. 2026 ഫുട്‌ബോള്‍ ലോകകപ്പ് മൈതാനങ്ങളില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കാണാന്‍ പോകുന്ന തന്ത്രം ഒരുപക്ഷേ ഇതായിരിക്കും. കാരണം, ചെറുരാജ്യങ്ങളുടെ സാന്നിധ്യം തന്നെ. അപ്പോള്‍, എന്താണ് ബസ് പാര്‍ക്കിങ്ങ്.അള്‍ട്രാ ഡിഫന്‍സീവ് ടാക്റ്റിക്ക്സ്, അമിതമായ പ്രതിരോധാത്മക സമീപനം. ഡീപായി പ്രതിരോധ താരങ്ങളെ വിന്യസിച്ച് എതിരാളികളുടെ മുന്നേറ്റം തടയുക. എന്നുവെച്ചാല്‍, ഗോള്‍പോസ്റ്റിന് മുന്‍പില്‍ ഒരുബസ് പാര്‍ക്ക് ചെയ്യുന്നതിന് സമാനമായി കോട്ടകെട്ടുക എന്നത്.തങ്ങളെക്കാള്‍ ശക്തരായ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ പൊതുവെ മാനേജര്‍മാര്‍ ഉപയോഗിക്കുന്ന രീതിയാണിത്. മത്സരത്തില്‍ ലീഡ് നേടിയതിന് ശേഷം എതിരാളികളെ ഗോള്‍ നേടാന്‍ അനുവദിക്കാതിരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതും.2004ല്‍ ചെല്‍സി മാനേജറായിരിക്കെ ഹോസെ മൗറീന്യോയാണ് ആദ്യമായി ഈ ടേം ഉപയോഗിച്ചത്. ടോട്ടനത്തിന്റെ തന്ത്രത്തെ വിമര്‍ശിച്ചായിരുന്നു മൗറീന്യോയുടെ പരാമര്‍ശം വന്നതും.ബസ് പാര്‍ക്കിങ് എന്ന് മാത്രമല്ല, ഹറാം ബോളെന്നും തന്ത്രം അറിയപ്പെടുന്നുണ്ട്. ഫുട്‌ബോളിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നതാണ് ഈ രീതിയെന്നാണ് പൊതുവെയുള്ള വിമര്‍ശനം.

 

Leave a Reply

Your email address will not be published. Required fields are marked *